സിനിമാ വാര്‍ത്തകള്‍

ഒളിമ്പിക്‌സിനു തയ്യാറെടുക്കുന്ന സൈക്ലിസ്റ്റായി രജിഷ; ‘ഫൈനല്‍സ്’ ഒരുങ്ങുന്നു

സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തുന്ന ചിത്രം മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്ന് നിര്‍മ്മിക്കും.

ഒരു സമ്പൂര്‍ണ സ്‌പോര്‍ട്‌സ് ചിത്രവുമായി രജീഷ് വിജയൻ. ജൂണ്‍ എന്ന സിനിമയ്ക്കു ശേഷം രജീഷ വിജയന്‍ അഭിനയിക്കുന്ന അടുത്ത ചിത്രമാണ് ഫൈനല്‍സ്. ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്ന ഒരു സൈക്ലിസ്റ്റിന്റെ കഥാപാത്രവുമായാണ് താരം എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്ത് വിട്ടു. രജിഷ വിജയൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പങ്കുവെച്ചത്.

നടി മുത്തുമണിയുടെ ഭര്‍ത്താവായ പി ആര്‍ അരുണ്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തുന്ന ചിത്രം മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്ന് നിര്‍മ്മിക്കും.

കൈലാസ് മേനോന്‍ ആണ് ഫൈനല്‍സില്‍ സംഗീത സംവിധായകനായെത്തുന്നത്. തീവണ്ടി എന്ന ചിത്രത്തിന് ശേഷം കൈലാസ് സംഗീതമൊരുക്കുന്ന ചിത്രമാണിത്. ചിത്രം ഉടൻ തിയേറ്ററിൽ എത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍