TopTop
Begin typing your search above and press return to search.

എഴുന്നേറ്റുനിന്ന് കയ്യടിക്കൂ, ലസ്റ്റ് സ്റ്റോറീസിന്; ആ മധ്യവര്‍ഗ കുടുംബങ്ങളുടെ കിടപ്പുമുറികളുടെ അടഞ്ഞ വാതിലുകള്‍ തുറന്നതിന്

എഴുന്നേറ്റുനിന്ന് കയ്യടിക്കൂ,  ലസ്റ്റ് സ്റ്റോറീസിന്; ആ മധ്യവര്‍ഗ കുടുംബങ്ങളുടെ കിടപ്പുമുറികളുടെ അടഞ്ഞ വാതിലുകള്‍ തുറന്നതിന്

വൈബ്രേട്ടറുകളും സ്വന്തമായി ആനന്ദം കണ്ടെത്താനുള്ള വഴികളും ഇന്ത്യയുടെ ചലച്ചിത്ര ബോധത്തിലേക്ക് അരിച്ചിറങ്ങിത്തുടങ്ങിയിരിക്കുന്നു എന്നുവേണം കരുതാന്‍. “Veere Di Wedding” ല്‍ സ്വര ഭാസ്കര്‍ ഇപ്പോള്‍ നിര്‍ത്തിയതെ ഉള്ളൂ, അപ്പോഴേക്കും സുന്ദരി കിയാര അദ്വാനി പുരുഷന്റെ സഹായം കൂടാതെ തന്റെ ആനന്ദം സ്വയം കണ്ടെത്തിക്കൊണ്ട് തന്റെ ഭര്‍തൃവീട്ടുകാരെ ഞെട്ടിക്കുന്നു. ആ വീട്ടിലെ പുരുഷന്‍ കൊള്ളില്ലെന്ന്!

അയ്യോ, ഞാന്‍ തോക്കില്‍ കയറി വെടിവെക്കുകയാണ്. ഈ രതികൂജന കഥാകഥനം കൂട്ടത്തിലെ ഏറ്റവും ദുര്‍ബലമായ കഥയിലാണ് തുടങ്ങുന്നത്. അനുരാഗ് കാശ്യപിന്റെ കഥ, ഞാന്‍ അടുത്ത കാലത്ത് കണ്ട ഏറ്റവും സാധ്യത കുറവുള്ള ഒരു നായികയുടെ ലൈംഗിക സാഹസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. തന്റെ കന്നിപ്പയ്യനായ വിദ്യാര്‍ത്ഥി ആകാശ് തോസറിനെ മോഹിപ്പിക്കുന്ന കാളിന്ദി എന്ന ലൈംഗികോത്സാഹിയായ കോളേജ് അധ്യാപികയെ അവതരിപ്പിക്കുന്നത് രാധിക ആപ്തെയാണ്. പഠനം കഴിയുന്നതോടെ അയാളുടെ കന്യാസന്ദേഹങ്ങളും അവസാനിക്കുന്നു.

കാളിന്ദി കാണികള്‍ക്ക് അല്പം കടും ചായം പൂശിയതായി തോന്നാം. ധിക്കാരമാണ്, നിര്‍ലജ്ജമാണ്, അതിരതിയുടെ ആലഭാരങ്ങളാണ്, മായികമായ അവനവന്‍ വലിപ്പത്തിന്റെ അതിരിലുള്ള ബൌദ്ധിക നാട്യങ്ങളാണ്. ‘ലൈംഗിക അതിദാഹ’, കരുത്തയായ സ്ത്രീ വേഷങ്ങളിലെ സ്ഥിരം താരമായി മാറുന്ന ആപ്തേ ഈ വേഷത്തില്‍ പാകമാണ്.

ആപ്തെയെ സര്‍വസ്വതന്ത്രയായി വിട്ടിരിക്കുകയാണ് കാശ്യപ്. അവള്‍ തന്റെ കാമുകന്മാരെ ഭയപ്പെടുത്തുന്നു (അവര്‍ മൂന്നു പേരുണ്ട്, ഒരാള്‍ അദൃശ്യനാണ്. മറ്റൊരാള്‍ ആപ്തെയോട് ‘വ്യഭിചരിക്കാന്‍’ താത്പര്യമുണ്ടോ എന്നു ചോദിച്ച് തിരക്കഥയില്‍ അമ്പരപ്പും ഉണ്ടാക്കുന്നുണ്ട്), എല്ലാവരുമായും തന്റെ വഴികളില്‍ മാത്രം പെരുമാറുന്നു, ക്യാമറക്ക് മുന്നില്‍ ബ്രെഹ്ത്തിന്റെ സംഭാഷണങ്ങള്‍ വളരെ എളുപ്പത്തില്‍ പറയാമെന്ന് കരുതുന്നു.

http://www.azhimukham.com/viral-kiaraadvanis-masturbation-scene-from-lust-stories-goes-viral-after-swarabhasker/

നമ്മള്‍ കാളിന്ദിയെ വെറുക്കണമെന്നാണ് കാശ്യപ് കരുതിയിരിക്കുക, അതിലയാള്‍ വിജയിക്കുന്നുമുണ്ട്. എന്നാല്‍ കഥാഖ്യാനം വളരെ അസന്തുലിതവും അജീര്‍ണം പിടിച്ചതുമാണ്.

ആപ്തെയുടെ രതിവൃത്താന്തങ്ങള്‍ക്ക് ശേഷം, ഭൂമി പെഡ്നേക്കാര്‍ മികച്ച അഭിനേത്രിയായി മാറുന്ന സോയാ അക്തറുടെ കഥ ഒരാശ്വാസമാണ്. അവിവാഹിതനായ ഒരാളുടെ (നെയില്‍ ഭൂപാലന്‍) വീട്ടുജോലിക്കാരിയായ ഭൂമി അധികം സംസാരിക്കുന്നെയില്ല.

തനിക്ക് നന്നായി അറിയാവുന്ന ആ വീട്ടിലൂടെയുള്ള അവളുടെ നിശബ്ദ സഞ്ചാരം സോയാ അടയാളപ്പെടുത്തുന്നു. എന്നാല്‍ അയാളുടെ ഭാവിവധു തന്റെ സുഹൃത്തുക്കളോടൊപ്പം ആ ഒറ്റമുറി വീട്ടില്‍ എത്തുമ്പോള്‍ ആ വീടിന്റെ അധികാരശ്രേണിയില്‍ താനെവിടെയാണെന്ന് അവളെയത് ഓര്‍മ്മപ്പെടുത്തുന്നു.

വീട്ടിന്നകത്തുള്ള പാകപ്പെടലുകളെ പറയുന്നതില്‍ സോയ കാണിക്കുന്ന മിനുപ്പില്ലാത്ത ഒരു ചാരുതയുണ്ട്. ചായ ഉണ്ടാക്കി തന്റെ തൊഴിലുടമയ്ക്ക് കൊടുക്കുന്നതില്‍ പെഡ്നേകര്‍ ഒരു വീടിന്റെ സങ്കീര്‍ണമായ തലങ്ങളെ കാണിക്കുന്നു. കാര്യമിരിക്കുന്നത് വിശദാംശങ്ങളിലാണെങ്കില്‍ ഈ ഭാഗം അതിന്റെ ഉയരങ്ങളിലാണ്. ഒരുപക്ഷേ സോയയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച സാക്ഷാത്ക്കാരം.

മൂന്നാമത്തെ കഥയില്‍, കാമം അത്ര പ്രകടമായ ചോദനയല്ലാത്ത, ഒരു ശിഥില കുടുബത്തിന്റെ ചിത്രമാണ്, ഇങ്ക്മാര്‍ ബര്‍ഗ്മാന്‍-ബസ് ഭട്ടാചാര്യ ശൈലിയില്‍ ദിബാകര്‍ ബാനര്‍ജി കാണിക്കുന്നത്. ഏകാന്തതയാണ് മൂടി നില്‍ക്കുന്നത്. തന്റെ ഭര്‍ത്താവിന്റെ അടുത്ത സുഹൃത്തിന്റെ കൈകളില്‍ ആശ്വാസം തേടുന്ന, അഭിമാനക്ഷതമേറ്റ ഭാര്യയെ അവതരിപ്പിക്കാന്‍ മനീഷ കൊയ്റാളയല്ലാതെ വേറെയാരാണ്?

http://www.azhimukham.com/cinemanews-latamangeshkar-family-slams-karanjohar-using-k3g-song/

ത്രികോണ ബന്ധത്തിന്റെ ചുറ്റും ആകെ കുഴപ്പിക്കുന്ന ഒരു മതിലുകെട്ടുന്നുണ്ട് സംവിധായകന്‍. മൂന്നു വഴിക്കുള്ള സംഭാഷണങ്ങള്‍ പറയാത്ത ആരോപണങ്ങളും തുറക്കാത്ത മുറിവുകളും നിറഞ്ഞതാണ്. അതെല്ലാം ആളിക്കത്തുന്നതിന് പകരം അസംതൃപ്തിയില്‍ നീറിപ്പുകയുകയാണ്. തകരുന്ന ദാമ്പത്യത്തില്‍ നിന്നുള്ള രംഗങ്ങള്‍ പകര്‍ത്തുന്നത് ബാനര്‍ജിക്ക് പുതിയ കാര്യമാണ്. അയാളത് അനുതാപത്തോടെയും, അല്പം ആത്മ ബോധത്തോടെയും ചെയ്യുന്നു.

നാലാമത്തെ കഥയാണ് ഒരുപക്ഷേ എന്നെ കുഴപ്പിച്ചത്. മറ്റ് മൂന്ന് സംവിധായകരെക്കാളും രതിമൂര്‍ഛയുടെ താളം കരണ്‍ ജോഹറിലുണ്ട് എന്നതില്‍ തര്‍ക്കമൊന്നുമില്ല. സ്ത്രൈണ രതിമൂര്‍ഛയുടെ മടിയില്ലാത്ത വാഴ്ത്താണ് അയാളുടെ കഥ. പക്ഷേ അല്പം നീട്ടിവലിച്ചു. സ്വയം ആനന്ദം കണ്ടെത്താനുള്ള വൈബ്രേറ്ററിനെ ഒരു ലൈംഗിക വിമോചനത്തിനുള്ള ഉപകരണമാക്കുന്നതിലും അത് അത്ര കയ്യടക്കം കാണിച്ചില്ല. പോരാളിയായ റാണിയെ വാളുമായി പടനിലത്തിലേക്ക് പറഞ്ഞയക്കല്‍... അതത്ര എളുപ്പമല്ല.

കിയാര അദ്വാനി കണ്ണെടുക്കാന്‍ തോന്നാത്തവിധം സുന്ദരിയാണ്, അടിച്ചമര്‍ത്തപ്പെട്ട ഭാര്യയെന്ന നിലയില്‍ മികച്ചുനിന്നു. അവളുടെ 'സംസ്കാര'മുള്ള അപ്രമാദിയായ ഭര്‍ത്താവിന്റെ വേഷം അസ്വസ്ഥതയുണ്ടാക്കും വിധം നന്നാക്കുന്നതില്‍ വിക്കി കൌശലും മികച്ചുനിന്നു. പക്ഷേ ഒരു സ്ത്രീയുടെ കാമനകളെക്കുറിച്ചും പുരുഷന്മാരുടെ സ്വഭാവത്തെക്കുറിച്ചും കരണിന്റെ സൂക്തങ്ങള്‍ ഒരുതരത്തില്‍ കഥാപാത്രങ്ങള്‍ പുറത്തൊട്ടിച്ചുനടക്കുന്നുണ്ട്.

വിരളമായി മാത്രം അന്വേഷിച്ചെത്തുന്ന, അപൂര്‍വമായി തിരിച്ചറിയുന്ന ആത്മാനന്ദത്തിനുള്ള കാമനകള്‍ നിറഞ്ഞിരിക്കുന്ന ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ ലൈംഗിക ബോധത്തിലേക്ക് ഒരു വാതില്‍ തുറന്നതിന് കരണിനും മറ്റ് മൂന്നു സംവിധായകര്‍ക്കും മുഴുവന്‍ അഭിനന്ദനങ്ങളും നല്കണം. ആ മധ്യവര്‍ഗ കുടുംബങ്ങളുടെ കിടപ്പുമുറികളുടെ അടഞ്ഞ വാതിലുകള്‍ക്കപ്പുറത്ത് നടക്കുന്നത് അന്വേഷിച്ചതിന് ഈ കഥാകഥനം ഒരു കയ്യടി അര്‍ഹിക്കുന്നു.

എഴുന്നേറ്റ് നിന്നു കയ്യടിക്കൂ!

IANS

http://www.azhimukham.com/cinema-anuragkashyap-luststories-movie/

http://www.azhimukham.com/film-is-getting-sexual-freedom-the-only-way-for-women-to-be-free-ask-nandita-das-interview/

http://www.azhimukham.com/filmnews-women-who-speaks-out-against-sexual-harrasment-illtreated-humakhureshi/


Next Story

Related Stories