UPDATES

സിനിമാ വാര്‍ത്തകള്‍

‘സിനിമയുടെ കളൈമാക്സ് ഇനി മലയാളത്തിൽ വരാൻ പോകുന്ന ത്രില്ലർ സിനിമകൾക്ക് ഒരു ചൂണ്ടുപലക ആയിരിക്കും’; സേതുരാമയ്യരുടെ അഞ്ചാം പതിപ്പിനെക്കുറിച്ച്‌ എസ്.എൻ സ്വാമി

മധു-മമ്മൂട്ടി-സ്വാമി കൂട്ടുകെട്ടില്‍ വീണ്ടും ഒരു ചിത്രം എത്തുമ്പോൾ പ്രേക്ഷരുടെ പ്രതീക്ഷ വളരെ വലുതാണ്.

മമ്മൂട്ടി -എസ്.എൻ സ്വാമി-കെ.മധു കൂട്ടുകെട്ടിൽ പിറന്ന സൂപ്പർഹിറ്റുകളാണ് സിബിഐ സിനിമകൾ. പതിമൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന്റെ അഞ്ചാം ഭാഗം ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് എസ്.എന്‍ സ്വാമി. മൂവി സ്ട്രീറ്റ് അവാര്‍ഡ്സില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.താന്‍ മൂന്നു വര്‍ഷം സമയം എടുത്തു തയ്യാറാക്കിയ തിരക്കഥ ആണിത് എന്നും ഈ ചിത്രം മലയാളത്തിലെ ഭാവി ത്രില്ലര്‍ സിനിമകൾക്ക് ഒരു ചൂണ്ടുപലക ആയിരിക്കും  എന്നും  എസ്.എന്‍ സാമി പറഞ്ഞു.

“സിബിഐ സീരീസിലെ അഞ്ചാമത്തെയും അവസാനത്തെയും ഭാഗം എഴുതി പൂർത്തിയാക്കി. ഉടനെ ചിത്രീകരണം തുടങ്ങും. അത് പ്രേക്ഷകർക്ക് ഒരു അനുഭവം തന്നെ ആയിരിക്കുമെന്ന കാര്യത്തിൽ എനിക്ക് ഒരു സംശയവുമില്ല, കാരണം എന്റെ മൂന്ന് വർഷത്തെ അധ്വാനം അതിലുണ്ട്. ഒരുപക്ഷേ ആ സിനിമയുടെ കളൈമാക്സ് ഇനി മലയാളത്തിൽ വരാൻ പോകുന്ന ത്രില്ലർ സിനിമകൾക്ക് ഒരു ചൂണ്ടുപലക ആയിരിക്കും. ഒരു വലിയ മാറ്റത്തിനുള്ള ചുവട് തന്നെ ആയിരിക്കും ആ സിനിമയുടെ അവസാനം.”- എസ്.എന്‍ സ്വാമി പറഞ്ഞു.

മമ്മൂട്ടിയെ തന്നെ നായകനാക്കി അഞ്ചാം ഭാഗം വരുന്നതോടെ ലോകസിനിമയില്‍ തന്നെ ഇതൊരു റെക്കാര്‍ഡായി മാറുമെന്നാണ് കരുതുന്നത്. മധു-മമ്മൂട്ടി-സ്വാമി കൂട്ടുകെട്ടില്‍ വീണ്ടും ഒരു ചിത്രം എത്തുമ്പോൾ പ്രേക്ഷരുടെ പ്രതീക്ഷ വളരെ വലുതാണ്.

1988 ൽ പുറത്തിറങ്ങിയ ‘ഒരു സിബിഐ ഡയറി കുറിപ്പ്’ എന്ന ചിത്രമാണ് സി.ബി.ഐ ചിത്രങ്ങളിലെ ആദ്യ ചിത്രം. ആക്കാലത്തു വലിയ വിജയമായി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗം തൊട്ടടുത്ത വർഷം തന്നെ ഉണ്ടായി ‘ജാഗ്രത’യാണ് രണ്ടാം ചിത്രം. എന്നാൽ മൂന്നാം ചിത്രം സേതുരാമയ്യർ സിബിഐ 2004 ൽ 16 വർഷങ്ങൾക്ക് ശേഷമാണ് ഇറങ്ങിയത്. നാലാം ഭാഗം നേരറിയാൻ സിബിഐ 2005 ലും റിലീസ് ആയി. ഇപ്പോഴിതാ 13 വർഷങ്ങൾക്ക് ശേഷം സിബിഐ വീണ്ടും എത്തുകയാണ്.കെ മധുവിന്റെ നിര്‍മാണ കമ്പനിയായ കൃഷ്ണകൃപ ഫിലിംസ് വീണ്ടും നിർമ്മാണ രംഗത്തേക്ക് വരുന്നതായും അദ്ദേഹം നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍