TopTop
Begin typing your search above and press return to search.

ലിപ് ലോക്ക് രംഗങ്ങൾ പറ്റില്ല; ഡിയര്‍ കോമ്രേഡിലെ നായികാവേഷം നിരസിച്ച് സായ് പല്ലവി

ലിപ് ലോക്ക് രംഗങ്ങൾ പറ്റില്ല; ഡിയര്‍ കോമ്രേഡിലെ നായികാവേഷം നിരസിച്ച് സായ് പല്ലവി
വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഡിയര്‍ കോമ്രേഡ്'. മലയാളം തമിഴ് കന്നഡ തെലുങ്ക് എന്നിങ്ങനെ നാല് ഭാഷകളിലായി എത്തുന്ന ചിത്രം ജൂലൈ 26ന് തീയേറ്ററിൽ എത്തും. രശ്മിക മന്ദാന നായികയായി എത്തുന്ന ചിത്രത്തിൽ ആദ്യം നായികയായി പരിഗണിച്ചിരുന്നത് സായ് പല്ലവിയെ ആയിരുന്നു. എന്നാൽ സായി ചിത്രത്തിൽ നിന്ന് പിന്മാറുകയായിരുന്നു.

വ്യക്തമായ കാരണം കൊണ്ട് തന്നെയാണ് താരം സിനിമയിൽ നിന്ന് പിന്മാറിയത്. ലിപ് ലോക്ക് രംഗങ്ങളിൽ അഭിനയിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ആണ് സായ് പല്ലവി ചിത്രത്തിൽ നിന്ന്
പിന്മാറിയതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.

സൗത്ത് ഇന്ത്യയിൽ ഒട്ടേറെ ആരാധർ ഉള്ള വിജയ് ദേവേരകൊണ്ടയെ പോലെ ഏറെ ശ്രദ്ധേയനായ ഒരു താരത്തിന്റെ സിനിമയോട് നോ പറയാൻ സായ് പല്ലവിയെ പ്രേരിപ്പിച്ചത് ചിത്രത്തിലെ ലിപ് ലോക്ക് രംഗങ്ങളാണ്. അടുത്തിടപഴകുന്ന രംഗങ്ങളിലും അഭിനയിക്കാൻ ബുദ്ധിമുട്ട് പ്രകടിപ്പിച്ച സായ് പല്ലവി ഓഫർ നിരസിക്കുകയായിരുന്നു എന്നാണ് ഐ.ബി ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

ഇതിനുമുൻപ് രണ്ടു കോടി വാഗ്ദാനം ചെയ്തിട്ടും ഫെയർനെസ്സ് ക്രീമിന്റെ പരസ്യത്തിൽ അഭിനയിക്കാൻ ഇല്ല എന്ന താരത്തിന്റെ നിലപാട് ഏറെ കൈയ്യടി നേടിയിരുന്നു.'അത്തരം പരസ്യങ്ങളിൽ നിന്നും പണം കിട്ടിയിട്ട് ഞാനെന്തു ചെയ്യാനാണ്? ഞാൻ വീട്ടിൽ പോയി മൂന്നു ചപ്പാത്തിയോ ചോറോ കഴിക്കും. എനിക്കതിലും വലിയ ആവശ്യങ്ങളൊന്നുമില്ല. നിറത്തെ കുറിച്ചുള്ള നമ്മുടെ സ്റ്റാൻഡേർഡ് തെറ്റാണെന്ന് ഞാൻ പറയും. ഇത് ഇന്ത്യൻ നിറമാണ്. നമുക്ക് വിദേശികളുടെ അടുത്തു പോയി അവരെന്തു കൊണ്ടാണ് വെളുത്തിരിക്കുന്നത് എന്നു ചോദിക്കാൻ സാധിക്കില്ല. അത് അവരുടെ നിറമാണ്, ഇത് നമ്മുടേതും,'എന്നായിരുന്നു ഈ വിഷയത്തിൽ സായ് പല്ലവിയുടെ പ്രതികരണം.


ഭരത് കമ്മയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ഡിയര്‍ കോമ്രേഡ്' ക്യാമ്പസ് പശ്ചാത്തലത്തിൽ പ്രണയവും രാഷ്ട്രീയവുമെല്ലാം ചർച്ചചെയ്യുന്നു. രാഷ്മിക മന്ദാന നായികയാവുന്ന ചിത്രത്തില്‍ ശ്രുതി രാമചന്ദ്രനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീതം. ‘ടാക്‌സിവാല’യ്ക്ക് ശേഷമെത്തുന്ന ദേവരകൊണ്ട ചിത്രമാണിത്.

Next Story

Related Stories