TopTop

സിനിമയിലെ മലയാളി കഥാപാത്രങ്ങളെല്ലാം തീർന്നു; ഇനി ബാക്കി ഉള്ളത് ഇവനാണ്

സിനിമയിലെ മലയാളി കഥാപാത്രങ്ങളെല്ലാം തീർന്നു; ഇനി ബാക്കി ഉള്ളത് ഇവനാണ്
ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ബിജു മേനോന്‍ ചിത്രം സത്യം പറഞ്ഞാ വിശ്വസിക്കുവോ നാളെ തീയേറ്ററിൽ എത്തുകയാണ്. ബിജു മേനോൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സംവൃത സുനിലാണ് നായികയായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് ബിജു മേനോൻ.

'ഈ സിനിമയിലെ മലയാളി കഥാപാത്രങ്ങളെല്ലാം ഏകദേശം തീർന്നു. ഇനി ബാക്കി ഉള്ളത് ഇവനാണ്, ബംഗാളി...' എന്ന കുറിപ്പോടെയാണ് അദ്ദേഹം പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.


ദേശീയ പുരസ്കാര ജേതാവ് സജീവ് പാഴൂര്‍ തിരക്കഥയെഴുതുന്ന ചിത്രം രമാ ദേവി, സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഒരു ഇടവേളക്ക് ശേഷം മലയാളത്തിന്‍റെ പ്രിയ നായിക സംവൃത സുനില്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിലുണ്ട്. ആറു വർഷത്തെ ഇടവേളക്ക് ശേഷമാണു സംവൃത സിനിമയിലേക്കെത്തുന്നത്. അലന്‍സിയര്‍, സുധി കൊപ്പ, ധര്‍മജന്‍ ബോള്‍ഗാട്ടി, സൈജു കുറുപ്പ് തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷാന്‍ റഹ്മാന്‍, വിശ്വജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുന്നത്. ബിജിപാലാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. രഞ്ജന്‍ എബ്രഹാം ചിത്രസംയോജനവും വിതരണം ഉര്‍വശി തിയേറ്റേഴ്സും നിര്‍വഹിക്കുന്നു.

Next Story

Related Stories