TopTop

'പ്രിയ കേവലം കണ്ണുചിമ്മുന്ന ഒരു പെണ്‍കുട്ടിയായല്ല ഒരു സൂപ്പര്‍താരമായി അറിയപ്പെടും'; ശത്രുഘ്‌നന്‍ സിന്‍ഹ

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പ്രിയ മലയാളവും കടന്ന് ബോളിവുഡിലെത്തിയിരിക്കുകയാണ്. പ്രശാന്ത് മാമ്പുള്ളി ഒരുക്കുന്ന ശ്രീദേവി ബംഗ്ലാവാണ് പ്രിയ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രം. പ്രിയ പ്രകാശ് വാര്യര്‍ ഒരിക്കൽ സൂപ്പര്‍താരമാകുമെന്ന് ബോളിവുഡ് താരവും എംപിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ പറയുന്നു.

ഒരു കണ്ണുചിമ്മൽ ആരെയെങ്കിലും സൂപ്പര്‍താരമാക്കുമോ എന്നായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹയോടുള്ള ചോദ്യം. അതിന് അദ്ദേഹം നല്‍കിയ മറുപടിയാണ് ഇത്. ഫിലിം ഫെയർ മാഗസിന്റെ റാപ്പിഡ് ഫയര്‍ റൗണ്ടിലാണ് ശത്രുഘ്‌നന്‍ സിന്‍ഹ പ്രിയയെക്കുറിച്ച് സംസാരിച്ചത്.

'എന്റെ വാക്കുകള്‍ കുറിച്ചു വച്ചോളൂ. പ്രിയ കേവലം കണ്ണുചിമ്മുന്ന ഒരു പെണ്‍കുട്ടിയായല്ല ഒരു സൂപ്പര്‍താരമായി ഒരിക്കലും അറിയപ്പെടും. വളരെ പെട്ടന്ന് തന്നെ പ്രിയ ആ നേട്ടത്തിലേക്ക് കുതിക്കും. അതുവരെ അവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ആസ്വദിക്കൂ'- ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു

പ്രിയയുടെ ആദ്യ ബോളിവുഡ് ചിത്രവും വിവാദത്തിൽ ആയിരുന്നു. ശ്രീദേവി ബംഗ്ലാവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് നടി ശ്രീവിദ്യയുടെ ജീവിതവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് താരത്തിന്റെ ഭർത്താവും പ്രമുഖ നിർമ്മാതാവുമായ ബോണി കപൂർ പരാതി നൽകിയിരുന്നു.

Next Story

Related Stories