TopTop
Begin typing your search above and press return to search.

'ഒരുപാട് ബാധ്യതകള്‍ ഉള്ള കഥാപാത്രങ്ങള്‍ ചെയ്ത് കൂമ്പ് വാടിയിരിക്കുകയായിരുന്നു ഇവന്റെ, ഈ പടത്തിൽ ഷെയിന്‍ ചിരിക്കും'; ശ്യാം പുഷ്ക്കരൻ

ഫഹദ് ഫാസില്‍, ഷൈയ്ന്‍ നിഗം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. പ്രായത്തിനേക്കാള്‍ പക്വതയും ബാധ്യതയും മാത്രമുള്ള കഥാപാത്രങ്ങളില്‍ നിന്ന് മാറി ഷെയിന്‍ നിഗം ചിരിച്ച് കൊണ്ട് അഭിനയിക്കുന്ന സിനിമയാകും കുമ്പളങ്ങി നൈറ്റ്‌സ് എന്ന് തിരക്കഥാകൃത്ത് ശ്യാംപുഷ്‌കരന്‍. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ മറ്റ് അഭിനേതാക്കള്‍ക്കൊപ്പം പങ്കെടുക്കവെയാണ് ശ്യാം പുഷ്ക്കരൻ ഷൈൻ നിഗത്തെ പറ്റി സംസാരിച്ചത്.

‘ഇവന്‍ ഇവന്റെ പ്രായത്തില്‍ ഉള്ള അല്ലെങ്കില്‍ ഭയങ്കര ഡിപ്രസ്ഡ് ആയിട്ടുള്ള, ഒരുപാടു ബാധ്യതകള്‍ ഉള്ള ക്യാരക്ടേഴ്‌സ് ഇത്ര ചെറു പ്രായത്തില്‍ ചെയ്തിട്ട് ഇത്തിരി കൂമ്പ് വാടിയിട്ടുണ്ടെന്നു തോന്നുന്നു അത് ഇത്തവണ മാറും’ ശ്യാം പുഷ്ക്കരൻ പറഞ്ഞു

‘ശരിയാണ് ബയങ്കര ഡാര്‍ക്ക് പടങ്ങളാണ് ഇവന്‍ ചെയ്തത് മുഴുവന്‍. പറവക്കകത്തൊക്കെ ആദ്യം മുതല്‍ അവസാനം വരെ വിഷമിച്ചിരിപ്പായിരുന്നു’ ശ്രീനാഥ് ഭാസി പറയുന്നു

ചിത്രത്തിന്റെ പോസ്റ്റര്‍ കണ്ട് നിരവധിപേര്‍ ഇതേ കാര്യം പറഞ്ഞിട്ടുണ്ടെന്ന് ദിലീഷ് പോത്തനും പറഞ്ഞു. ഷെയിന്‍ ചിരിക്കുന്നത് കാണാന്‍ എന്ത് ഭംഗിയാണെന്ന് തന്റെ ഉമ്മയും പറയാറുണ്ടെന്നായിരുന്നു എന്ന് ഫഹദ് കൂട്ടി ചേർത്തു.

ഷൈൻ ചെയ്യുന്ന മിക്ക കഥാപത്രങ്ങളും ചിരിക്കില്ലന്നും, ചെക്കൻ എപ്പോഴും ഡിപ്രെഷനിൽ ആണല്ലോ എന്നൊക്കെ ഷൈന്റെ സിനിമകളെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ ഉയർന്നിരുന്നു. ചിത്രത്തിന്റെ ട്രൈലറിൽ ഷൈൻ ചിരിക്കുന്ന രംഗത്തോടൊപ്പം 'ഒടുവിൽ ചെക്കൻ ഒന്ന് ചിരിച്ചു ' എന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചർച്ചചെയ്യപെടുകയും ചെയ്തിരുന്നു.

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.നടനും സംവിധായകനുമായ ദിലീഷ് പോത്തനും ശ്യാം പുഷ്‌ക്കരനും ഈ ചിത്രത്തിലൂടെ സിനിമ നിര്‍മ്മാണ മേഖലയിലേക്കു കടക്കുന്നു. വര്‍ക്കിങ്ങ് ക്ലാസ് ഹീറോ എന്നാണ് ഇവരുടെ കമ്പനിയുടെ പേര്. ഫഹദ് ഫാസില്‍ ആന്റ് ഫണ്ട്‌സ് എന്ന ബാനറിലാണ് ചിത്രം അവതരിപ്പിക്കുന്നത്. ഛായാഹ്രഹണം ഷൈജു ഖാലിദും സംഗീതം സുഷിന്‍ ശ്യാമും നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രം ഫെബ്രുവരി 7ന് തീയേറ്ററിൽ എത്തും


Next Story

Related Stories