സിനിമാ വാര്‍ത്തകള്‍

നടിയെ അക്രമിച്ച കേസില്‍ ചോദ്യം ചെയ്തുവെന്ന് പ്രചരിച്ച വാർത്തകൾ തെറ്റ്; നടി ശ്രിദ ശിവദാസ്

‘ഏതോ സിനിമയിൽ ഞാൻ കരഞ്ഞുകൊണ്ടു നിൽക്കുന്ന ചിത്രവും വച്ച് ഇന്റർനെറ്റിൽ ഇപ്പോഴും കാണാം വാർത്ത. താനും കുടുംബവുമെല്ലാം പൊലീസിനു മുന്നിൽ പൊട്ടിക്കരഞ്ഞെന്നും വാർത്തയിലുണ്ട്.’

നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ തന്നെ പൊലീസ് ചോദ്യം ചെയ്തുവെന്ന് പ്രപരിച്ച വാർത്തകൾ വ്യാജമെന്ന് നടി ശ്രിദ ശിവദാസ്. ‘ചേച്ചിയുമായി നല്ല കൂട്ടാണ്. പ്രതിയായ ചേട്ടനെ നേരിട്ടു കണ്ടിട്ടു പോലുമില്ല. ആക്രമിക്കപ്പെട്ട ചേച്ചി ഒരു ദിവസം തൃശൂരിലേക്ക് പോകും വഴി പൊലീസുമായി കാണേണ്ട ആവശ്യമുണ്ടായിരുന്നു. തന്റെ വീട്ടില്‍ വന്നോട്ടെ എന്നു ചോദിച്ചു. ഞാന്‍ വന്നോളാനും പറഞ്ഞിരുന്നു. അതിന്റെ ബാക്കിയായിരുന്നു ഈ പുകിലെല്ലാം’- മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രിദയുടെ ഈ വെളിപ്പെടുത്തൽ

‘ഒരു ദിവസം രാവിലെ ടിവി തുറന്നു നോക്കുമ്പോ നല്ല പരിചയമുള്ള പേര് തലക്കെട്ടിൽ. പിന്നെ ഒന്നൂടെ നോക്കിയപ്പം അപകടം മണത്തു. അല്ല, അത് എന്റെ പേര് തന്നെ. ‘നടി ആക്രമിക്കപ്പെട്ട കേസിൽ നടി ശ്രിത ശിവദാസിനെ ചോദ്യം ചെയ്തു’ എന്നാണ് വാർത്ത. ഒരു പ്രധാന വാർത്താ ചാനലാണ് ആദ്യം കൊടുത്തത്. അവിടെ പരിചയമുള്ള ഒരാളെ വിളിച്ച് പറഞ്ഞു, അങ്ങനൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന്. ഉടനെ തന്നെ അവർ വാർത്ത പിൻവലിച്ചു.

പക്ഷെ അതേറ്റു പിടിച്ച ചില പത്രങ്ങളും വെബ്സൈറ്റുകളും അതിന് പപ്പും തൂവലും വച്ചു പിടിപ്പിച്ചു. ഏതോ സിനിമയിൽ ഞാൻ കരഞ്ഞുകൊണ്ടു നിൽക്കുന്ന ചിത്രവും വച്ച് ഇന്റർനെറ്റിൽ ഇപ്പോഴും കാണാം വാർത്ത. താനും കുടുംബവുമെല്ലാം പൊലീസിനു മുന്നിൽ പൊട്ടിക്കരഞ്ഞെന്നും വാർത്തയിലുണ്ട്. യുട്യൂബിലൊക്കെ വൻ ഹിറ്റുള്ള വിഡിയോകളായി കിടക്കുന്നുണ്ട്. ഇതു കണ്ട് കരയണോ ചിരിക്കണോ എന്ന അവസ്ഥയിൽ ഞാനും.

ചേച്ചിയുമായി നല്ല കൂട്ടാണ്. പ്രതിയായ ചേട്ടനെ നേരിട്ടു കണ്ടിട്ടു പോലുമില്ല. ആക്രമിക്കപ്പെട്ട ചേച്ചി ഒരു ദിവസം തൃശൂരിലേക്ക് പോകും വഴി പൊലീസുമായി കാണേണ്ട ആവശ്യമുണ്ടായിരുന്നു. തന്റെ വീട്ടിൽ വന്നോട്ടെ എന്നു ചോദിച്ചു. ഞാൻ വന്നോളാനും പറഞ്ഞിരുന്നു. അതിന്റെ ബാക്കിയായിരുന്നു ഈ പുകിലെല്ലാം’- ശ്രിദ ശിവദാസ് പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍