TopTop
Begin typing your search above and press return to search.

'ശ്യാം പുഷ്‌കരന്‍, ഷൈജു, ദിലീഷ് പോത്തന്‍ ഇവര്‍ സിനിമയുമായി വരുമ്പോള്‍ കഥ ചോദിക്കാറില്ല'; കുമ്പളങ്ങി നൈറ്റ്സിന്റെ കഥ തന്നോട് പറഞ്ഞിരുന്നില്ലെന്ന് സൗബിൻ

ശ്യാം പുഷ്‌ക്കറിന്റെ തിരക്കഥയിൽ മധു സി നാരായൺ സംവിധാനം ചെയ്ത ചിത്രമായ കുമ്പളങ്ങി നൈറ്റ്സ് പ്രേക്ഷക പ്രശംസ നേടി പ്രദർശനം തുടരുകയാണ്  കുമ്പളങ്ങി നൈറ്റ്സിന്റെ കഥ തന്നോട് ശ്യാം പുഷ്‌കരന്‍ പറഞ്ഞിരുന്നില്ല എന്ന് സൗബിന്‍ ഷാഹിര്‍. കപ്പ ടി.വി ഐ പേഴ്‌സണലിയിലാണ് സൗബിന്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ച്ചത്. സൗബിനൊപ്പം നടി ഗ്രേസും അഭിമുഖത്തില്‍ പങ്കെടുത്തു.

'നിന്റെ അടുത്ത് ഒന്നും പറയൂല.. അലമ്പാണ് മച്ചാനെ നന്നായി പണി എടുക്കേണ്ടി വരും' എന്ന് മാത്രമാണ് ശ്യാം പറഞ്ഞതെന്നും, എന്നാൽ ഇത്രയും പണി എടുക്കേണ്ടി വരുമെന്ന് കരുതിയില്ലന്നും. തുടക്കത്തില്‍ എന്റെ കഥാപാത്രം ഭയങ്കര ബഹളക്കാരന്‍ ആണെങ്കിലും അവസാനം സോഫ്ട് ആകുന്നുണ്ട്. ശ്യാം പുഷ്‌കരന്‍, ഷൈജു, ദിലീഷ് പോത്തന്‍ ഇവര്‍ സിനിമയുമായി വരുമ്പോള്‍ കഥ ചോദിക്കാറില്ല. അതുകൊണ്ട് എനിക്ക് യാതൊരു പേടിയും ഇല്ലായിരുന്നെന്നും-  സൗബിൻ പറയുന്നു.

കൂടാതെ മധു സി നാരായണൻ എന്ന സംവിധായകനെ കുറിച്ചും സൗബിൻ പങ്കുവെച്ചു. മധു വളരെ വല്യ ഡീറ്റൈലിംഗ്ന്റെ ആളാണ്, ഫ്രെയിമിൽ ചെറുതായിട്ട് ഒരു മാറ്റം വന്നാൽ പോലും മച്ചാനെ നമ്മുക്ക് ഇത് ഒന്നുകൂടെ ചെയ്യാം എന്ന് പറയുമെന്നും ഓരോ കഥാപാത്രത്തിന്റെയും മികവ് തുടക്കം മുതൽ ഒടുക്കം വരെ നിലനിർത്താൻ ഇത് ഉപകരിച്ചെന്നും സൗബിൻ കൂട്ടി ചേർത്തു

സജി എന്ന കഥാപാത്രത്തിന് വേണ്ടി ശ്യാം പുഷ്‌ക്കറിന്റെ കൂടെ ഒരുപാട് സമയം ചിലവഴിച്ചിരുന്നതായും കഥാപാത്രത്തിന്റെ ഓരോ ഭാവങ്ങളും തനിക്ക് പറഞ്ഞ് തന്നെന്നും സൗബിൻ പറയുന്നു. വളരെ പെട്ടന്ന് ഇമോഷണൽ ആകുന്ന ഒരു കഥാപാത്രമാണ് സജി , ആ ഒരു മൂഡിലേക്ക് മാറാൻ താൻ ശ്രമിച്ചിരുന്നതായും, സാധാരണ സെറ്റിൽ വളരെ ഉത്സാഹത്തോടെ എല്ലാരുടേം അടുത്ത് ഓടി നടക്കാർ ആണ് പതിവ്. ഈ സെറ്റിലും അതുപോലെ ആയിരുന്നു എന്നാൽ ശ്യാം പറയും 'മച്ചാനെ മൂഡ് വടല്ലേട്ടോ ' സൗബിൻ പറയുന്നു

അഭിമുഖത്തിന്റെ പൂര്‍ണരൂപം കാണാം;

Next Story

Related Stories