UPDATES

സിനിമാ വാര്‍ത്തകള്‍

‘സ്ഫടികത്തിൽ ലാൽ ഓടിച്ച ജീപ്പ് കാലിലൂടെ കയറിയിറങ്ങി, സത്യത്തിൽ നെഞ്ചത്തുകൂടി കയറിയിറങ്ങിയേനെ’; സ്ഫടികം ജോർജ് പറയുന്നു

സ്ഫടികത്തിന്റെ ഷൂട്ടിങ്ങിനിടയിൽ തനിക്ക്  പറ്റിയ അപകടത്തെ ഓർമ്മിക്കുകയാണ്  സ്ഫടികം ജോർജ്

ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം എന്ന ഒറ്റ  ചിത്രത്തിലൂടെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും. ജോർജ് എന്ന നടൻ സ്ഫടികം ജോർജ് ആയി മാറുകയും ചെയ്തു. എന്നാൽ സ്ഫടികത്തിന്റെ ഷൂട്ടിങ്ങിനിടയിൽ തനിക്ക്  പറ്റിയ അപകടത്തെ ഓർമ്മിക്കുകയാണ്  സ്ഫടികം ജോർജ്. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘സ്ഫടികത്തിന്റെ അവസാന ഭാഗം ചെന്നെെയിലെ ഒരു പാറമടയിൽ ചിത്രീകരിക്കുകയാണ്. മോഹൻലാൽ എന്നെ ജീപ്പിൽ പിന്തുടരുന്നതാണ് ഷൂട്ട് ചെയ്യുന്നത്. പാറക്കൂട്ടത്തിന്റെ മുകളിൽ നിന്ന് ജീപ്പിന്റെ മുന്നിലേക്ക് എടുത്തുചാടി. ജീപ്പ് വേഗത്തിൽ ഓടിച്ച് വരുകയാണ്. എനിക്ക് ഭാരക്കൂടുതൽ ആയത് കൊണ്ട് പെട്ടെന്ന് ഉരുണ്ട് മാറാൻ കഴിഞ്ഞില്ല. സത്യത്തിൽ ജീപ്പ് തന്റെ നെഞ്ചത്തുകൂടി കയറിയിറങ്ങിയേനെ. എന്തോ ഭാഗ്യം കൊണ്ട് ഞാൻ തിരിഞ്ഞുമാറി. വേഗത്തിലെത്തിയ ജീപ്പാകട്ടെ എന്റെ കാലിലൂടെ കയറിയിറങ്ങി’. ജോർജ് പറഞ്ഞു.
കണ്ടുനിന്നവരെല്ലാം പേടിച്ചുപോയി. ക്യാമറ ഒാഫ് ചെയ്തിരുന്നില്ല. ഭദ്രൻ സാർ അടക്കം ഓടിവന്നു. മോഹൻലാലിനും ടെൻഷനായി വേഗം ജീപ്പിൽ നിന്നിറങ്ങി എന്റെ അടുത്തുവന്നു സംസാരിച്ചു. ഷൂട്ടിങ്ങ് ‌ഞങ്ങൾ പൂർത്തിയാക്കി. പിന്നീട് ഷൂട്ട് തീരുന്നത് വരെ ലാൽ തിരക്കുമായിരുന്നു. ‘കാലിന് ഇപ്പോൾ എങ്ങനെയുണ്ടെന്ന്’ അന്നും ഇന്നും എനിക്ക് ഒരു കുഴപ്പവുമില്ല. കാലൊന്ന് തിരുമ്മണ്ടി വന്നു. കുറച്ച് ദിവസത്തെ വേദന അതിനപ്പുറം ഒന്നുമില്ലായിരുന്നു. ജോർജ് വ്യക്തമാക്കി.
Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍