Top

'ഒന്ന് ഉറങ്ങാന്‍ പോലും അനുവാദം ഉണ്ടായിരുന്നില്ല'; ക്രൂരപീഡനം തുറന്ന് പറഞ്ഞ് ഗെയിം ഓഫ് ത്രോൺസ് താരം

ഗെയിം ഓഫ് ത്രോണിന്‍റെ ആദ്യ മൂന്ന് സീസണുകളില്‍ റോസ് എന്ന വേഷം കൈകാര്യം ചെയ്ത നടിയാണ് എസ്‌മെ ബിയാങ്കോ. ഗെയിം ഓഫ് ത്രോണിലെ ഏറ്റവും സുന്ദരിയായ നടിയെന്നാണ് ഇവരെ ഇന്നും ജിഒടി ഫാന്‍സ് വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ ബോയ് ഫ്രണ്ടിന്‍റെ ക്രൂരപീഡനം സോഷ്യല്‍ മീഡിയയില്‍ പരസ്യമാക്കി താരം.ചാട്ടവാറിനാല്‍ പുറം പൊളിഞ്ഞ് കീറിയ പടമാണ് തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നടി പങ്കുവച്ചത്. 'അയാം നോട്ട് ഓക്കെ' എന്ന ടാഗോടെ, വര്‍ഷങ്ങളായി ഏന്നെ വേട്ടയാടുന്ന പേടി സ്വപ്‌നങ്ങളെയും മാനസീക വ്യതിയാനങ്ങളെയും സാക്ഷിയാക്കി ഞാന്‍ പറയുന്നു ഞാനും ഗാര്‍ഹിക പീഡനത്തിന് ഇരയാണ് എന്ന കുറിപ്പും ചിത്രവും എസ്‌മെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു.

ചെറുപ്പത്തിലെ ഒരു പിറന്നാള്‍ ചിത്രം പങ്കു വച്ചുകൊണ്ടാണ് എസ്‌മെ തന്റെ അനുഭവം പങ്കുവെച്ചത്.














View this post on Instagram




















1/2 This is my back. The injuries you see are real. The whipping that gave me these wounds was filmed in the name of “art”. I used to look at this photo with pride because I thought it was a sign of great devotion to my abuser. Now I look at it with horror. Despite the many years that have passed since this happened my night terrors and PTSD symptoms continue to get worse. I am a domestic violence survivor and #IAmNotOk 2/2 This photo was taken on my birthday many years ago. The night before I had been locked in the bedroom alone and had not slept. I was surviving on very little food and was physically and mentally exhausted - I often wasn’t allowed to sleep. In this photo my boyfriend is giving me my birthday present. Despite the plastered on smile I can see the emptiness and fear in my eyes. We went for dinner later and he spent the whole evening berating me because he didn’t want to go out. I was not ok then and #IAmNotOk now


A post shared by Esmé Bianco (@esmebianco) on






ശാരീരികവും മാനസീകവുമായി ഞാന്‍ അത്രയധികം ആക്രമിക്കപ്പെട്ടു. ഒന്ന് ഉറങ്ങാന്‍ പോലും അനുവാദം ഉണ്ടായിരുന്നില്ല. ഈ ചിത്രം അവന്‍റെ പിറന്നാള്‍ സമ്മാനമായിരുന്നു. അന്ന് അത്താഴത്തിനു പോകുന്നതിന് മുമ്പ് അവന്‍ എന്നെ നിര്‍ത്താതെ ശകാരിച്ചു കൊണ്ടിരുന്നു. അവന് പുറത്തു പോകാന്‍ ഇഷ്ടമല്ല അതിന്‍റെ പേരിലായിരുന്നു ശകാരം.എനിക്ക് അന്നും ഇന്നും അത് ശരിയായി തോന്നുന്നില്ല. ഈ ചിത്രത്തിലെ ചിരിയും പൊള്ളത്തരവും കണ്ണിലെ ഭയവും എനിക്കു മാത്രമേ തിരിച്ചറിയാനാകു.അയാളുടെ മോശപ്പെട്ട സ്വഭാവം വര്‍ഷങ്ങളോളാം ഞാന്‍ സഹിച്ചു- എസ്‌മെ പറയുന്നു

Next Story

Related Stories