UPDATES

സിനിമാ വാര്‍ത്തകള്‍

96; സണ്‍ ടിവിയുടെ നീക്കത്തിനെതിരേ വിമര്‍ശനവുമായി തൃഷ

96 റിലീസ് ചെയ്ത് അഞ്ചാഴ്ച പിന്നിടുമ്പോഴും തിയേറ്ററുകളില്‍ വന്‍സ്വീകരണമാണ് സിനിമയ്ക്ക്

കേരളത്തില്‍ അടക്കം വന്‍ വിജയമായി തീര്‍ന്ന തമിഴ് സിനിമ 96 തങ്ങളുടെ ചാനലില്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറെടുത്ത് സണ്‍ നെറ്റ്‌വര്‍ക്ക്. പൊങ്കല്‍ ദിനമായ നവംബര്‍ 6 ന് ആണ് 96 സണ്‍ ടി വിയില്‍ സംപ്രേക്ഷണം ചെയ്യുന്നത്. സിനിമയുടെ സാറ്റ്‌ലെറ്റ് അവകാശം സണ്‍ നെറ്റ്‌വര്‍ക്കിനാണ്.

റിലീസ് ചെയ്ത് അഞ്ചാഴ്ച പിന്നിട്ട 96 ഇപ്പോഴും തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം നടത്തി വരുന്നതിനിടയിലാണ് ചിത്രം ചാനലില്‍ പ്രദര്‍ശിപ്പിക്കാന്‍ സണ്‍ നെറ്റ് വര്‍ക്ക് ഒരുങ്ങുന്നത്.

അതേസമയം 96 ദിപാവലിക്ക് പ്രദര്‍ശിപ്പിക്കാനുള്ള സണ്‍ ചാനലിന്റെ തീരുമാനത്തിനെതിരേ വിമര്‍ശനവുമായി ചിത്രത്തിലെ നായിക തൃഷ രംഗത്തു വന്നിട്ടുണ്ട്. ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും സണ്‍ ചാനല്‍ പിന്മാറണമെന്നും തൃഷ അഭ്യര്‍ത്ഥിക്കുന്നു. ഇത് ഞങ്ങളുടെ അഞ്ചാമത്തെ ആഴ്ച്ചയാണ്. ഇപ്പോഴും തിയേറ്റുകളില്‍ 80 ശതമാനത്തോളം പ്രേക്ഷകര്‍ ചിത്രം കാണാനായി ഉണ്ട്. ഇത്രനേരത്തെ 96 ചാനലില്‍ സംപ്രേക്ഷണം ചെയ്യാനുള്ള തീരുമാനം ശരിയായതല്ലെന്നാണ് ഞങ്ങള്‍ മൊത്തം 96 ടീമിന്റെയും അഭിപ്രായം. പൊങ്കലിന് 96 ചാനലില്‍ സംപ്രേക്ഷണം ചെയ്യാനുള്ള തീരുമാനം മാറ്റിവയ്ക്കണമെന്നാണ് ഞങ്ങള്‍ക്ക് സണ്‍ ചാനലിനോട് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും തൃഷ ട്വീറ്റില്‍ കുറിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍