സിനിമാ വാര്‍ത്തകള്‍

സണ്ണി ലിയോണ്‍ ഇനി ഇരട്ടകുട്ടികളുടെ അമ്മ

നിഷ എന്ന മറ്റൊരു കുട്ടികൂടിയുണ്ട് സണ്ണിക്കും ഡാനിയേലിനും

തന്റെ ജീവിതത്തിലെ ഇരട്ടിമധുരത്തിന്റെ ഒരു വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് സണ്ണി ലിയോണ്‍. താന്‍ ഇരട്ടകുട്ടികളുടെ അമ്മയായ വിവരമാണ് താരം പങ്കുവയ്ക്കുന്നത്. ഏതാനും ആഴ്ചകള്‍ക്കു മുമ്പും താനും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും രണ്ട് ഇരട്ട ആണ്‍കുട്ടികളുടെ മാതാപിതാക്കളായി എന്നാണു സണ്ണി ലിയോണ്‍ അറിയിച്ചത്.

ഇന്‍സ്റ്റഗ്രാമില്‍ കുട്ടികളുടെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ആദ്യം ദത്തെടുത്ത നിഷയ്‌ക്കൊപ്പമാണ് നോഹ് വെബ്ബര്‍, ആഷ്‌ലി വെബ്ബര്‍ എന്നീ പേരുകളിട്ടിരിക്കുന്ന ഇരട്ടകളേയും സണ്ണിയും ഡാനിയേലും കൈകളിലേന്തിയിരിക്കുന്ന ചിത്രം നടി പങ്കുവച്ചിരിക്കുന്നത്. ദൈവം നിശ്ചയം എന്നാണ് സണ്ണി ഇതെക്കുറിച്ച് പറയുന്നത്. കഴിഞ്ഞ വര്‍ഷമാണ് 21 മാസം പ്രായമുണ്ടായിരുന്ന നിഷയെ സണ്ണിയും ഡാനിയേലും ദത്ത് എടുക്കുന്നത്.മഹാരാഷ്ട്രയില്‍ നിന്നായിരുന്നു നിഷയെ ദത്ത് എടുക്കുന്നത്. എന്നാല്‍ പുതിയ കുട്ടികളെ എവിടെ നിന്നാണ് ദത്ത് എടുത്തതെന്നോ മറ്റുമുള്ള യാതൊരു വിവരങ്ങളും ഇരുവരും പുറത്തുവിട്ടിട്ടില്ല.

നിങ്ങളെ ആശ്ചര്യപ്പെടുത്തുന്ന 15 സണ്ണി ലിയോണ്‍ രഹസ്യങ്ങള്‍

പ്രിയങ്കയുടെ വസ്ത്രം: മോദിക്കെതിരെ ആഞ്ഞടിച്ച് സണ്ണി ലിയോണ്‍

‘ബുദ്ധിപൂര്‍വ്വം വോട്ട് ചെയ്യൂ’; ബിജെപിയ്‌ക്കെതിരെ സണ്ണി ലിയോണ്‍

‘പോണ്‍ ക്വീന’ല്ല; സണ്ണി ലിയോണ്‍ എന്ന റോള്‍മോഡല്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍