TopTop
Begin typing your search above and press return to search.

ഭർത്താവിന്റെ സ്വപ്നം യാഥാർഥ്യമാക്കി നവാഗത സംവിധായിക ആശ പ്രഭ; 'സിദ്ധാര്‍ത്ഥന്‍ എന്ന ഞാന്‍' ടീസര്‍ പുറത്ത്

ഭർത്താവിന്റെ സ്വപ്നം യാഥാർഥ്യമാക്കി നവാഗത സംവിധായിക ആശ പ്രഭ; സിദ്ധാര്‍ത്ഥന്‍ എന്ന ഞാന്‍  ടീസര്‍ പുറത്ത്

തൊണ്ടിമുതലും ദൃക്സാക്ഷികളും എന്ന ചിത്രത്തിലെ പോലീസ് കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സിബി തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'സിദ്ധാർത്ഥൻ എന്ന ഞാൻ' എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. നവാഗത സംവിധായിക ആശ പ്രഭയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അന്തരിച്ച നന്ദകുമാർ കാവിൽ എന്ന കഥാകൃത്തിന്റെ സ്വപ്നം യാഥാർഥ്യമാക്കുകയാണ് ഭാര്യ ആശ പ്രഭ ഈ ചിത്രത്തിലൂടെ. മഴനൂൽക്കനവുകൾ, മാന്ത്രിക വീണ, യു കാൻ ഡു എന്നീ ചിത്രങ്ങളൊരുക്കിയ വ്യക്തിയാണ് നന്ദകുമാർ കാവിൽ.



ഒരു നാട്ടിൻ പുറത്തുകാരന്‍റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. പുതുമുഖമായ അതുല്യ പ്രമോദാണ് ചിത്രത്തിലെ നായിക. ഇന്ദ്രൻസ്, ദിലീഷ് പോത്തൻ, കലാഭവൻ ഹനീഫ, വിജയൻ കാരന്തൂർ , ശരത് കോവിലകം, നന്ദ കിഷോർ, വിനോദ് നിസാരി, രജീഷ്, പപ്പൻ പന്തീരങ്കാവ്, വൈശാഖ് ശോഭന കൃഷ്ണൻ, ശാരദ, രുദ്ര കൃഷ്ണൻ, അനശ്വര പി അനിൽ , മഞ്ചു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം സാബു ജെയിംസ്. യശോദ് രാജ് മൂവീസിന്‍റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രം മെയ് 17ന് പ്രദർശനത്തിനെത്തും.


Next Story

Related Stories