TopTop
Begin typing your search above and press return to search.

അവരെന്നെ ഒരു പൊതു കക്കൂസ് പോലെ ഉപയോഗിച്ചു, ആ തമിഴ് താരം എന്റെ കരിയര്‍ നശിപ്പിക്കുന്നു; വീണ്ടും ആരോപണങ്ങളുമായി ശ്രീ റെഡ്ഡി

അവരെന്നെ ഒരു പൊതു കക്കൂസ് പോലെ ഉപയോഗിച്ചു, ആ തമിഴ് താരം എന്റെ കരിയര്‍ നശിപ്പിക്കുന്നു; വീണ്ടും ആരോപണങ്ങളുമായി ശ്രീ റെഡ്ഡി
തെലുഗ് സിനിമ ലോകത്തെ കാസ്റ്റിംഗ് കൗച്ച് ആരോപണങ്ങള്‍ കൊണ്ട് പിടിച്ചു കുലുക്കിയ ശ്രീ റെഡ്ഡി ഇടവേളയ്ക്ക് ശേഷം വീണ്ടും പുതിയ പരാതിയുമായി രംഗത്ത്. പേരെടുത്ത് പറയാതെ ഒരു തമിഴ് സൂപ്പര്‍ താരം തന്റെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ശ്രീ റെഡ്ഡി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. തെലുഗ് സിനിമയുമായി ഏറെ അടുത്ത ബന്ധം പുലര്‍ത്തുന്ന ഇയാള്‍ തന്റെ പ്രൊഫഷണല്‍ ജീവിതം നശിപ്പിക്കുകയാണെന്നാണ് ശ്രീ റെഡ്ഡിയുടെ പരാതി. ഈ താരം സ്ത്രീലമ്പടന്‍ ആണെന്നും ശ്രീ റെഡ്ഡി ആരോപിക്കുന്നു.

തനിക്ക് സിനിമ ലോകത്ത് നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ ഈ പോസ്റ്റില്‍ വീണ്ടും ശ്രീ റെഡ്ഡി പരാമര്‍ശിക്കുന്നു. ഒരു പൊതു കക്കൂസ് പോലെയാണ് താന്‍ ചൂഷണം ചെയ്യപ്പെട്ടതാണെന്നാണ് ശ്രീ റെഡ്ഡി പറയുന്നത്. അതിന്റെ മുറിവുകളെല്ലാം സുഖപ്പെടുന്നതല്ല. മാനസികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും ശ്രീ റെഡ്ഡി എഴുതുന്നു. ഇതിലെല്ലാം തനിക്കും പങ്കാളിത്തം ഉണ്ടെങ്കിലും അവിടെയെല്ലാം ഉണ്ടായിരുന്നത് തന്റെ ജഡം മാത്രമായിരുന്നുവെന്നും ശ്രീ റെഡ്ഡി പറയുന്നു. അതൊന്നും താന്‍ മനഃപൂര്‍വം ചെയ്തതല്ലെന്നും വിശ്വസിക്കണമെന്നും അവര്‍ പറയുന്നു. ആ അനുഭവങ്ങളെല്ലാം തന്നെ തന്റെ ജീവിതത്തിലെ ഭയപ്പെടുത്തുന്ന നിമിഷങ്ങളായിരുന്നുവെന്നും തുറന്നു പറച്ചിലുകള്‍ തന്റെ ജീവിതത്തെ മോശമായി ബാധിച്ചെന്നും തെലുഗ് അഭിനേത്രി പറയുന്നു. താനീ ഭൂമിയില്‍ ജീവിക്കാന്‍ അര്‍ഹയല്ലേ എന്ന ചോദ്യവും അവര്‍ ഉയര്‍ത്തുന്നുണ്ട്.



നേരത്തെ തമിഴ് സൂപ്പര്‍ താരം വിശാലിനെതിരേ ശ്രീ റെഡ്ഡി രംഗത്തു വന്നിരുന്നു. ശ്രീ റെഡ്ഡി വ്യാജ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ശ്രീ റെഡ്ഡിക്കൊപ്പം ആരെങ്കിലും ഇനി അഭിനയിക്കുകയാണെങ്കില്‍ അവര്‍ വളരെ ശ്രദ്ധിക്കണമെന്നും ശ്രീ റെഡ്ഡിയില്‍ നിന്നും രക്ഷപ്പെടാന്‍ എപ്പോഴും ഒരു കാമറ വയ്ക്കണമെന്നും വിശാല്‍ പരിഹസിച്ചിരുന്നു. ഈ പരാമര്‍ശങ്ങള്‍ക്കെതിരേ രൂക്ഷമായി പ്രതികരണവുമായി വിശാലിനെതതിരേ ശ്രീ റെഡ്ഡ് രംഗത്തുവരികയും ചെയ്തിരുന്നു. തെലുഗിലെ പല താരങ്ങള്‍ക്കും സംവിധായകര്‍ക്കുമെതിരേ ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ച ശ്രീ റെഡ്ഡി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കെതിരേയും ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു.

മാധ്യമങ്ങളില്‍ നിന്നും കുറച്ചു കാലമായി അകലം പാലിച്ചിരുന്ന ശ്രീ റെഡ്ഡി ഇപ്പോള്‍ തമിഴ്‌നാട്ടില്‍ ആണ് ഉള്ളത്. ഗജ ചുഴലിക്കാറ്റില്‍ ഇരകളായവരെ സഹായിക്കാനാണ് താന്‍ ചെന്നൈയില്‍ എത്തിയിരിക്കുന്നതെന്നാണ് ശ്രീ റെഡ്ഡി അറിയിച്ചിരിക്കുന്നത്.

https://www.azhimukham.com/cinema-i-never-forget-your-smile-sri-reddy-warns-keerthi-suresh/

https://www.azhimukham.com/viral-srireddy-alleges-extramarital-affair-sachintendulkar-with-telugu-actress/

https://www.azhimukham.com/film-casting-couch-controversy-sri-reddy-nani-allu-arjun-telug-film-industry/

https://www.azhimukham.com/film-casting-couch-statement-actresses-slammed-rakul-preet-singh/

Next Story

Related Stories