UPDATES

സിനിമാ വാര്‍ത്തകള്‍

ചുംബനരംഗങ്ങളിൽ അഭിനയിക്കില്ലെന്ന് കരാർ; എന്നാൽ ഹൃതിക്ക് റോഷൻ എങ്കിൽ വിട്ടുവീഴ്ചക്ക് തയ്യാറെന്ന് തമന്ന

ചുംബനരംഗങ്ങളിൽ അഭിനയിക്കാൻ താത്പര്യമില്ലെന്ന് താരം കരാറിൽ ചേർക്കാറുണ്ടെന്നത് നേരത്തെ വാർത്തയായിരുന്നു

ഒട്ടേറെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച നടിയാണ് തമന്ന. നിലവിൽ തെലുങ്ക് സിനിമകളിൾ സജീവമായ തമന്നക്ക് മലയാളത്തിലും നിരവധി ആരാധകരുണ്ട്. ചുംബനരംഗങ്ങളിൽ അഭിനയിക്കാൻ താത്പര്യമില്ലെന്ന് താരം കരാറിൽ ചേർക്കാറുണ്ടെന്നത് നേരത്തെ വാർത്തയായിരുന്നു. എന്നാൽ ഹൃത്വിക് റോഷനെ ആണ് ചുംബിക്കേണ്ടത് എങ്കിൽ വിട്ടുവീഴ്ചക്ക് തയ്യാറെന്ന് താരം.

ഒരു തമിഴ് ടി വി ഷോയിലായിരുന്നു തമന്നയുടെ തുറന്നുപറച്ചിൽ.

”എന്റെ സിനിമാ കരിയറിന്റെ തുടക്കം മുതലെ ആരാധനയോടെ നോക്കുന്ന ആളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ആത്മാർഥതയും കഠിനാധ്വാനവും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സ്ക്രീനിൽ ഞാന്‍ ചുംബിക്കാറില്ല. എന്റെ കരാറിന്റെ ഭാഗമാണത്. പക്ഷേ സുഹൃത്തുക്കളോട് ഞാൻ പറയാറുണ്ട്, ഹൃത്വിക് റോഷനാണെങ്കിൽ ഞാൻ തീർച്ചയായും ചെയ്യും”- തമന്ന പറഞ്ഞു.

”ചുംബനരംഗങ്ങളിൽ, പ്രത്യേകിച്ച് ലിപ് ലോക്ക് സീനുകളിൽ അഭിനയിക്കാൻ മടിയുണ്ട്. സിനിമക്കായി കരാർ ഒപ്പുവെക്കുമ്പോൾ ഇക്കാര്യം വ്യക്തമാക്കാറുണ്ട്. ബിക്കിനി, ലിപ് ലോക്ക് ഇവ ഒഴിവാക്കണമെന്ന് ആദ്യമെ പറയാറുണ്ട്. എത്ര പണം ഓഫർ ചെയ്തിട്ടും കാര്യമില്ല. എന്നാൽ ഹൃത്വിക് റോഷനെ ആമ് ചുംബിക്കേണ്ടത് എങ്കിൽ വിട്ടുവീഴ്ചക്ക് തയ്യാറാണ്”-തമന്ന പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍