TopTop
Begin typing your search above and press return to search.

'അച്ഛന്റെ വാക്കുകള്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പു ചോദിക്കുന്നു'; നെടുമുടി വേണുവിനോട് പരസ്യമായി മാപ്പ് പറഞ്ഞ് തിലകന്റെ മകള്‍

നടൻ നെടുമുടി വേണുവിനോട് പരസ്യമായി മാപ്പ് പറഞ്ഞ് തിലകന്റെ മകള്‍ ഡോ. സോണിയ. ക്യാൻസർ രോഗികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന കിങ്ങിണിക്കൂട്ടം കാന്‍സര്‍ കെയര്‍ സൊസൈറ്റി ഇന്നലെ കോട്ടണ്‍ഹില്‍ എല്‍പി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയിൽ നെടുമുടി വേണുവിനൊപ്പം പങ്കെടുത്ത് സംസാരിക്കയായിരുന്നു സോണിയ.

അച്ഛന്റെ വാക്കുകള്‍ വേണു സാറിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പു ചോദിക്കുന്നു’ സോണിയ നെടുമുടി വേണുവിനോട് പറഞ്ഞു. സോണിയയുടെ വാക്കുകൾ കേട്ട നെടുമുടി കസേരയില്‍ നിന്ന് എഴുന്നേറ്റ് അവരെ ആശ്വസിപ്പിച്ചു.

'എന്റെ അച്ഛനും വേണു സാറും തമ്മില്‍ സിനിമാ ലോകത്തുണ്ടായ പ്രശ്‌നങ്ങളും ശത്രുതയും എല്ലാവര്‍ക്കുമറിയാം. ആ തര്‍ക്കം കൊടുമ്പിരിക്കൊണ്ടിരുന്ന നാളുകളില്‍ ഒരു ദിവസം വേണു സാറിന്റെ ഭാര്യ കുട്ടിയെയും കൂട്ടി വട്ടിയൂര്‍ക്കാവിലുള്ള എന്റെ ക്ലിനിക്കില്‍ ചികിത്സയ്ക്ക് വന്നു.വേണു സാറിനോട് എനിക്കും വെറുപ്പ് തോന്നിയ നാളുകൾ. പക്ഷേ, അദ്ദേഹത്തിന്റെ ഭാര്യ എന്നോട് പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ ഞാനെത്രയോ ചെറുതായി എന്നെനിക്ക് തോന്നി. തിലകന്‍ ചേട്ടനും എന്റെ ഭര്‍ത്താവും തമ്മില്‍ പല സിനിമാ പിണക്കങ്ങളും വഴക്കുമുണ്ടാവുമെന്നും നമ്മുടെയിടയില്‍ അതൊന്നും ഉണ്ടാവരുതെന്നും ക്ലിനിക്കില്‍ നിന്ന് ഇറങ്ങാന്‍ നേരം അവര്‍ പറഞ്ഞു'.

'സോണിയ ഞങ്ങളുടെ വീട്ടില്‍ വരണം. ക്ഷണിക്കുന്നു. അടുത്തൊരു ദിവസം ഞാന്‍ പോയി. ഊഷ്മളമായ സ്‌നേഹം ഞാനറിഞ്ഞു. അച്ഛന്റെ വാക്കുകള്‍ വേണു സാറിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പു ചോദിക്കുന്നു…’ സോണിയ പറഞ്ഞു. പ്രസംഗം അവസാനിപ്പിച്ച് ഇരിപ്പിടത്തിലേക്ക് വന്ന സോണിയയെ നെടുമുടി വേണു എഴുന്നേറ്റ് ചെന്ന് ആശ്വസിപ്പിക്കുകയും ചെയ്‌തു.

നെടുമുടി വേണു തന്റെ വേഷങ്ങള്‍ തട്ടിയെടുത്തുവെന്ന് തിലകൻ ഒരിക്കല്‍ പറഞ്ഞിരുന്നു. ലോഹിതദാസിന്റെ ഭരതം, ഹിസ് ഹൈനസ് അബ്‍ദുള്ള എന്നീ സിനിമകളിലെ വേഷം നെടുമുടി വേണു തട്ടിയെടുത്തുവെന്നായിരുന്നു തിലകൻ പറഞ്ഞത്. എന്നാല്‍ അവസരം നിഷേധിച്ചെന്ന തിലകന്റെ ആരോപണം തെറ്റാണെന്ന് ലോഹിതദാസും പിന്നീട് പറഞ്ഞു.

ALSO READ: നല്ല മധുരമുള്ള ‘തണ്ണീർ മത്തൻ ദിനങ്ങൾ’

Next Story

Related Stories