TopTop
Begin typing your search above and press return to search.

പുരസ്കാരത്തെക്കാള്‍ തിളങ്ങുന്നു ഈ പ്രതിഷേധ ജ്വാല

പുരസ്കാരത്തെക്കാള്‍ തിളങ്ങുന്നു ഈ പ്രതിഷേധ ജ്വാല

ചരിത്രം വഴി മാറും, ചിലര്‍ വരുമ്പോള്‍ എന്ന പരസ്യ വാചകം ആരാണ് ഉണ്ടാക്കിയത് എന്നറിയില്ല. പക്ഷേ മോദി രാജ്യത്തില്‍ ഇത് സത്യമായി ഭവിക്കും എന്നത് ഇന്നത്തെ ദേശീയ അവാർഡ് ദാന ചടങ്ങിലൂടെ വ്യക്തമായി. രാഷ്ട്രപതി പുരസ്കാര വിതരണ ചടങ്ങുകളിൽ ഒരു മണിക്കൂർ മാത്രമേ പങ്കെടുക്കാറുള്ളൂ എന്ന പ്രോട്ടോകോൾ (ഇന്നലെ പെയ്ത മഴയിൽ പൊട്ടി മുളച്ച പ്രോട്ടോകോൾ ആവാനാണ് സാധ്യത) പ്രകാരം അവാർഡ് നൽകുന്നത് ബി ജെ പി നേതാവും മന്ത്രിയും മുൻ അഭിനേത്രിയുമായ സ്‌മൃതി ഇറാനി. ചരിത്രത്തിൽ കേട്ട് കേൾവി ഇല്ലാത്ത സംഗതിക്കു തലയ്ക്കകത്ത് ഇന്റർസിറ്റി ഓടുന്നവന് മാത്രം ഉൾക്കൊള്ളാവുന്ന ഒരു ന്യായവും.

ദേശീയ ചലചിത്ര പുരസ്‌കാരദാന ചടങ്ങില്‍ നിന്ന് 68 അവാര്‍ഡ് ജേതാക്കള്‍ വിട്ടുനിന്നു. മികച്ച സഹനടനുള്ള അവാര്‍ഡ് ലഭിച്ച ഫഹദ് ഫാസില്‍ പുരസ്‌കാരം വാങ്ങാതെ ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചു. ചടങ്ങ് ബഹിഷ്‌കരിച്ച അവാര്‍ഡ് ജേതാക്കള്‍ വേദിയ്ക്ക് പുറത്ത് പ്രതിഷേധിക്കുകയാണ്. ഇതിനിടെ വിവാദമായ ചടങ്ങില്‍ യേശുദാസും ജയരാജും പങ്കെടുത്തു. പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാത്തവരുടെ പേരും കസേരയും ഒഴിവാക്കിയാണ് സര്‍ക്കാര്‍ പ്രതിഷേധക്കാരെ നേരിട്ടത്.എല്ലാ അവാര്‍ഡ് ജേതാക്കള്‍ക്കും രാഷ്ട്രപതി രാം നാഥ് കോവിന്ദ് അവാര്‍ഡ് നല്‍കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ജേതാക്കള്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. ഇവരെ അനുനയിപ്പിക്കാന്‍ മന്ത്രി സ്മൃതി ഇറാനി രാവിലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

കാലാകാലത്ത് വരുന്ന ഭരണകൂടത്തോടും അവരുടെ നയങ്ങളോടും സന്ധി ചെയ്യാൻ വിസമ്മതിച്ചവരുടെ രാജിവെക്കലുകളും ത്യജിക്കലുകളും അതായത് കാലഘട്ടത്തിൽ ആശയ സംവാദങ്ങൾക്ക് വഴിമരുന്നിട്ടിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. ഇത്തരത്തിലുള്ള ആശയ സംവാദങ്ങളാണ് മൂർത്തമായ ബോധ്യങ്ങളിലേക്കും സംഘടിതമായ ചെറുത്തുനില്പുകളിലേക്കും പലപ്പോഴും നയിച്ചിട്ടുള്ളത്.

http://www.azhimukham.com/trending-dont-make-an-unfair-precedent-our-protest-for-that-says-national-award-winner-appu-prabhakar/

ഫണീശ്വർനാഥ് രേണു മുതൽ പിന്നീട് ജ്ഞാനപീഠം ജേതാവായ ശിവരാമ കാരന്ത് വരെ ഉള്ളവർ അടിയന്തരാവസ്ഥയുടെ നാളുകളിൽ പദ്മ അവാർഡുകൾ തിരിച്ചു നല്കിയാണ് തങ്ങളുടെ പ്രതിഷേധം പരസ്യമായി രേഖപ്പെടുത്തിയത്. ബ്ലൂസ്റ്റാർ ഓപ്പറേഷനിൽ പ്രതിഷേധിച്ച് പദ്മഭൂഷണ്‍ മടക്കി നൽകി ഖുശ്വവന്ത് സിംഗും ഓസ്കാർ അവാര്‍ഡ് നിരസിച്ച് മർലിൻ ബ്രണ്ടോയും നോബേൽ സമ്മാനം നിരസിച്ച് സാർത്രും കൃത്യമായ രാഷ്ടീയം പറഞ്ഞ് പക്ഷം പിടിച്ചവരാണ്. പുരസ്കാരങ്ങൾ നിരസിക്കുന്നതും തിരിച്ച് നൽകുന്നതും ശക്തമായ രാഷ്ട്രീയ നീക്കങ്ങൾ ആണ്.

http://www.azhimukham.com/trending-director-sibi-malayil-criticize-yesudas-jayaraj/

ആറുപത്തിനാല് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഉണ്ടായിരിക്കുന്ന വിവാദം ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് തന്നെ കളങ്കമായി മാറിയിരിക്കുന്നു. എന്നാൽ ദേശീയ പുരസ്കാരങ്ങൾ ബഹിഷ്‌ക്കരിക്കുകയല്ല പുതിയ കീഴ്വഴക്കങ്ങളോടുള്ള വിയോജിപ്പ് ആണ് പുരസ്‌കാര സ്വീകരണത്തിൽ നിന്നും പിന്മാറാൻ പ്രേരിപ്പിച്ചത് എന്ന് പ്രതിഷേധം രേഖപ്പെടുത്തിയ കലാകാരന്മാർ വ്യക്തമാക്കി. എങ്കിൽ പോലും ഗാനഗന്ധര്‍വനെയും സംവിധായകൻ ജയരാജിനെയും പോലെ സംവിധാനത്തിന് പൂർണമായും വഴങ്ങുന്നവരുടെ മാത്രം അല്ല നമ്മുടെ സിനിമ ലോകം എന്നത് തികച്ചും ശുഭ പ്രതീക്ഷ ആണ്. ഫഹദ് ഫാസിൽ, പാർവതി, അനീസ് കെ മാപ്പിള മുതൽ മലയാളത്തില്‍ നിന്നുള്ള 11 പേരുടേതാണ് നിലപാടിലെ ധീരത ശ്‌ളാഘനീയമാണ്‌.

http://www.azhimukham.com/trending-baghyalakshmis-reaction-on-yesudas-jayaraj-decision-to-attend-national-award-ceremony/

ക്ഷണപത്രികയിൽ പുരസ്കാരം നൽകുന്നത് രാഷ്‌ട്രപതി ആണെന്ന് അറിയിക്കുകയും രാവിരുട്ടി വെളുക്കുമ്പോൾ ദുരൂഹ ലക്ഷ്യങ്ങൾ വെച്ചുകൊണ്ട് നടത്തുന്ന ഭരണകൂട ഗിമ്മിക്കിനു ഏറ്റ ഒന്നാന്തരം പ്രഹരമാണ് അവാർഡ് ബഹിഷ്‌ക്കരിച്ച 68 പേരുടെ നിലപാട്. ഒരുപക്ഷെ ദേശീയ അവാർഡ് പുരസ്കാരത്തെക്കാൾ തിളക്കമുണ്ട് അവരുടെ പ്രതിഷേധജ്വാലയ്ക്ക്. പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാത്തവരുടെ പേരും കസേരയും ഒഴിവാക്കിയാണ് സര്‍ക്കാര്‍ പ്രതിഷേധക്കാരെ നേരിട്ടതത്രെ, തീർച്ചയായും ആ ഒഴിഞ്ഞു കിടക്കുന്ന കസേരകളിൽ പ്രതീക്ഷകൾ ഉണ്ട് ഒപ്പം പുതിയ കാലത്തെ യൂദാസുമാരെ കുറിച്ചുള്ള ഓര്മപ്പെടുത്താലും.

http://www.azhimukham.com/film-national-film-award-ceremony-boycott-annez-k-mappila-responds/

http://www.azhimukham.com/filmnews-botcotting-awardees-protesting/

http://www.azhimukham.com/cinema-national-film-award-presentation-controversy-awardees-may-boycott-function/

http://www.azhimukham.com/trending-yesudas-jayaraj-will-attend-award-ceremony-national-film-award/

Next Story

Related Stories