സിനിമാ വാര്‍ത്തകള്‍

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ടോട്ടല്‍ ധമാല്‍ പാക്കിസ്ഥാനില്‍ റിലീസ് ചെയ്യില്ലെന്ന് അജയ് ദേവ്ഗണ്‍

ജമ്മുകശ്മീരിലെ  പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ടോട്ടല്‍ ധമാല്‍ പാക്കിസ്ഥാനില്‍ റിലീസ് ചെയ്യില്ലെന്ന് അണിയറ പ്രവർത്തകർ

ജമ്മുകശ്മീരിലെ പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ടോട്ടല്‍ ധമാല്‍ പാക്കിസ്ഥാനില്‍ റിലീസ് ചെയ്യില്ലെന്ന് അണിയറ പ്രവർത്തകർ. അജയ് ദേവ്ഗണ്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ടോട്ടല്‍ ധമാല്‍’. പാകിസ്ഥാനിൽ ചിത്രം റിലീസ് ചെയ്യില്ലെന്ന് നടനും നിർമ്മാതാവുമായ അജയ് ദേവ്‍ഗണ്‍ തന്നെയാണ് ട്വീറ്ററിലൂടെ അറിയിച്ചത്.

നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ടോട്ടല്‍ ധമാല്‍ പാക്കിസ്ഥാനില്‍ റിലീസ് ചെയ്യേണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചു- അജയ് ദേവ്ഗണ്‍ ട്വീറ്റ് ചെയ്തു

അജയ് ദേവ്ഗനൊപ്പം നടൻ റിതിശ് ദേശ്മുഖ് ഉം നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ടോട്ടല്‍ ധമാല്‍ പാക്കിസ്ഥാനില്‍ റിലീസ് ചെയ്യേണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചു എന്ന് ട്വീറ്റ് ചെയ്തു

എന്നാൽ കഴിഞ്ഞ വാരം ‘ഗലി ബോയ്’ എന്ന ബോളിവുഡ് ചിത്രം പാകിസ്ഥാനിൽ റിലീസ് ചെയ്തിരുന്നു.

ധമാല്‍ സീരിസിലെ മൂന്നാം ചിത്രമാണ് ‘ടോട്ടൽ ധമാല്‍’.മാധുരി ദീക്ഷിത്, അനില്‍ കുമാര്‍ തുടങ്ങി ഒട്ടേറെ താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രം ഫെബ്രുവരി 22ന് ആണ് തീയേറ്ററിൽ എത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍