സിനിമാ വാര്‍ത്തകള്‍

‘പുല്‍വാമ ഭീകരാക്രമണം ക്ഷമിക്കാനും മറക്കാനുമാകാത്തത്’; ‘ഉറി’ നായകന്‍ വിക്കി കൌശാല്‍ പറയുന്നു

വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങളെ പിന്തുണയ്‍ക്കാൻ സാധ്യമായ കാര്യങ്ങള്‍ എല്ലാം ചെയ്യണം

രാജയത്തെ നടുക്കിയ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണം ക്ഷമിക്കാൻ പറ്റാത്തതും മറക്കാനാകാത്തതുമാണെന്ന് വിക്കി കൌശാല്‍. വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങളെ പിന്തുണയ്‍ക്കാൻ സാധ്യമായ കാര്യങ്ങള്‍ എല്ലാം ചെയ്യണമെന്നും ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന സിനിമയിലെ നായകൻ കൂടിയായ വിക്കി കൌശാല്‍ ശനിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു

ഇത് ദുഃഖകരമാണ്, മനുഷ്യജീവൻ നഷ്‍ടമായത് വിലമതിക്കാനാകാത്ത നഷ്‍ടമാണ്. സാധ്യമായ രീതിയിലെല്ലാം രക്തസാക്ഷികളുടെ കുടുംബങ്ങളെ സഹായിക്കാൻ സമൂഹമെന്ന രീതിയില്‍ ഓരോരുത്തരും തയ്യാറാകണം. നടന്ന സംഭവം ക്ഷമിക്കാനാകാത്തതും മറക്കാനാകാത്തതുമാണ്- വിക്കി കൌശാല്‍ പറഞ്ഞു. ഇവിടെ ഇരുന്നു അതും ഇതും പറയാൻ നമ്മുക്ക് എളുപ്പമാണ്. പക്ഷെ നമ്മൾ മറുപടി കൊടുക്കണം. ഗവെർന്മെന്റ് വേണ്ട രീതിയിലുള്ള തിരിച്ചടി കൊടുക്കും എന്നാണ് എന്റെ വിശ്വാസം എന്നും താരം കൂട്ടി ചേർത്തു

 

View this post on Instagram

 

We all agree and feel the same way #vickykaushal does right now. #pulwamaterrorattack

A post shared by Viral Bhayani (@viralbhayani) on

ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായ സിനിമയായിരുന്നു ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക്. ചിത്രം മികച്ച വിജയം കൈവരിക്കുകയും ഒട്ടേറെ പ്രേക്ഷക പ്രശംസ നേടുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍