TopTop
Begin typing your search above and press return to search.

കൊറോണയോട് പൊരുതി ജയിച്ചത് നൂറാം വയസ്സില്‍; പാട്ടുപാടി ആഘോഷമാക്കി മുത്തശ്ശി -വൈറല്‍ വീഡിയോ

കൊറോണയോട് പൊരുതി ജയിച്ചത് നൂറാം വയസ്സില്‍; പാട്ടുപാടി ആഘോഷമാക്കി മുത്തശ്ശി -വൈറല്‍ വീഡിയോ

കൊറോണയെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരികെ എത്തുന്നവരെല്ലാം അവരുടെ സന്തോഷം പലതരത്തിലാണ് ലോകത്തെ അറിയിക്കാറ്. കൊറോണ മുക്തി നേടിയത് ഡാന്‍സ് ചെയ്ത് ആഘോഷിക്കുന്ന ആളുകളുടെയും കൊറോണ മാറി തിരികെയെത്തുന്ന പ്രിയപ്പെട്ടവരെ സ്വീകരിക്കുന്ന ആളുകളുടേയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്.

ഇപ്പോഴിതാ നൂറുവയസ്സുകാരി മായ് ഹന്ദിക് എന്ന കൊറോണ പോരാളിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. അസമില്‍ നിന്നുള്ള ഏറ്റവും പ്രായമേറിയ കൊറാണാപ്പോരാളിയാണ് ഇന്ന് ഹന്ദിക് മുത്തശ്ശി. പത്തുദിവസം മുമ്പ് കൊറോണാ പോസിറ്റീവായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹന്ദിക് ഇപ്പോള്‍ കൊറോണയെ അതിജീവിച്ചത് ആഘോഷമാക്കുകയാണ്. അസമീ ഗാനം ആലപിച്ച് ഹന്ദിക് ആ ശുപത്രിയില്‍ നിന്ന് മടങ്ങുന്നതിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്.

ആശുപത്രി വിടുംമുമ്പ് അധികൃതര്‍ തന്നെ ഒരുക്കിയ വിടുതല്‍ ചടങ്ങിലാണ് ഹന്ദിക് ഗാനം ആലപിക്കുന്നത്. ഗുവാഹത്തിയിലെ മഹേന്ദ്ര മോഹന്‍ ചൗധരി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഹന്ദികിന്റെ ആരോഗ്യാവസ്ഥ തുടക്കത്തില്‍ മോശമായിരുന്നുവെന്നും പ്രായവും ഹൈപ്പര്‍ടെന്‍ഷന്‍ ഉണ്ടായിരുന്നതുമൊക്കെ ചികിത്സാസമയത്ത് ആശങ്ക സൃഷ്ടിച്ചിരുന്നു. പക്ഷേ ചികിത്സയിലുടനീളം ഹന്ദിക് സന്തോഷവതിയായി കാണപ്പെടുകയും ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിരുന്നുവെന്നും അധികൃതര്‍ പറയുന്നു.


Next Story

Related Stories