TopTop
Begin typing your search above and press return to search.

'അഭിനയം ഇറ്റലിയില്‍, സംവിധാനം മലപ്പുറത്ത്, എഡിറ്റിംഗ് തൃശ്ശൂരില്‍'; വ്യത്യസ്ത ഇടങ്ങളില്‍നിന്ന് 1000 മൈല്‍സ് അപ്പാര്‍ട്ട്, 1 സെന്റീമീറ്റര്‍ ക്ലോസ്

അഭിനയം ഇറ്റലിയില്‍, സംവിധാനം മലപ്പുറത്ത്, എഡിറ്റിംഗ് തൃശ്ശൂരില്‍; വ്യത്യസ്ത ഇടങ്ങളില്‍നിന്ന് 1000 മൈല്‍സ് അപ്പാര്‍ട്ട്, 1 സെന്റീമീറ്റര്‍ ക്ലോസ്

ലോകം മുഴുവന്‍ കൊവിഡ് 19 നെ പൊരുതി തോല്‍പ്പിക്കാനുള്ള ജാഗ്രതയിലാണ്. ലോകത്തിന്റെ പലഭാഗങ്ങളും ലോക്ക് ഡൗണിലാണ് ഇപ്പോള്‍. എന്നാല്‍ ഈ ലോക്ക് ഡൗണ്‍ കാലത്ത് ഒരു സിനിമ ഒരുക്കിയിരിക്കുകയാണ് മലപ്പുറം സ്വദേശിനിയായ അനു ചന്ദ്ര. '1000 മൈല്‍സ് അപ്പാര്‍ട്ട്, 1 സെന്റീമീറ്റര്‍ ക്ലോസ്' എന്ന പേരില്‍ ഒരുക്കിയിരിക്കുന്ന ഈ ഷോട്ട് ഫിലിമിന്റെ അണിയറയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവരാണ് എന്ന പ്രത്യേകതയും ഉണ്ട്.

ഇറ്റലി, മലപ്പുറം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ ഇരുന്നാണ് ഈ ചിത്രം നിര്‍മ്മിച്ചെടുത്തത്. അനു ചന്ദ്ര, സുബിന്‍ ടോണി സുരേഷ്, ആദിത്യ സഞ്ജു മാധവ് എന്നവര്‍ ചേര്‍ന്നാണ് ഈ സിനിമ എടുത്തത്.


Next Story

Related Stories