TopTop
Begin typing your search above and press return to search.

ലോക്ഡൗണ്‍ കാലത്ത് മാതാപിതാക്കളെയും വഹിച്ച് 11 വയസുകാരന്‍ സൈക്കിള്‍ ചവിട്ടുന്നു; ലക്ഷ്യം 563 കിലോമീറ്റര്‍ അകലെയുള്ള വീട്

ലോക്ഡൗണ്‍ കാലത്ത് മാതാപിതാക്കളെയും വഹിച്ച് 11 വയസുകാരന്‍ സൈക്കിള്‍ ചവിട്ടുന്നു; ലക്ഷ്യം 563 കിലോമീറ്റര്‍ അകലെയുള്ള വീട്

ലോക്ഡൗണ്‍ കാലത്ത് 11 വയസുകാരന്‍ തന്റെ മാതാപിതാക്കളെയും വഹിച്ച് സൈക്കിള്‍ ചവിട്ടിയത് 563 കിലോമാറ്റര്‍. പ്രധാനമന്ത്രി മോദിയുടെ നിയോജകമണ്ഡലമായ വാരണാസിയില്‍ നിന്നും ബീഹാറിലെ അരാരിയയിലേക്കാണ് ആലം എന്ന പേരായ കൊച്ചു കുട്ടി സൈക്കിള്‍ ചവിട്ടുന്നത്. ഉസൈര്‍ ഹസന്‍ റിസ്വി എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ ട്വീറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

എന്തു ചെയ്യുകയാണെന്ന ചോദ്യത്തിന് താന്‍ അച്ഛനെ സഹായിക്കുയാണെന്നാണ് കുട്ടി പറയുന്നത്. ഭക്ഷണം കഴിക്കുന്നതിനും മറ്റും വാരണാസിയില്‍ സൗകര്യമുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് കുട്ടിയും സൈക്കിള്‍ റിക്ഷയിലിരിക്കുന്ന മാതാപിതാക്കളും പറയുന്നത് കാണാം. കഴിഞ്ഞ ദിവസം നടന്നു തളര്‍ന്ന കുഞ്ഞ് അമ്മയുടെ ട്രോളി ബാഗില്‍ കിടക്കുന്നതും, ബാഗ് അമ്മ വലിച്ചുകൊണ്ടു പോകുന്നതും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

<blockquote class="twitter-tweet"> <p lang="en" dir="ltr">11-year-old Alam riding a cycle cart carrying his parents from Varanasi (PM Modi"s constituency) to Araria in eastern state of Bihar due to lockdown. He aims to cover a distance of nearly 350 miles. <a href="https://twitter.com/hashtag/MigrantLabourers?src=hash&ref_src=twsrc^tfw">#MigrantLabourers</a> <a href="https://t.co/UsYeta0eYM">pic.twitter.com/UsYeta0eYM</a></p>— Uzair Hasan Rizvi (@RizviUzair) <a href="https://twitter.com/RizviUzair/status/1261023427017633792?ref_src=twsrc^tfw">May 14, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

ലോക് ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ തൊഴിലാളികള്‍ ഭക്ഷണത്തിനും താമസത്തിനുമായി ബുദ്ധിമുട്ടുന്നുണ്ട്. സ്വന്തം നാട്ടിലേക്കെത്താന്‍ നടക്കാന്‍ പോലും തയ്യാറായവരുണ്ട്. അിതിനിടയില്‍ മരണപ്പെട്ടവരും.


Next Story

Related Stories