TopTop

അഗസ്ത്യാര്‍കൂടത്തിലേക്ക് ഇത്തവണ 170 സ്ത്രീകള്‍, കഴിഞ്ഞവര്‍ഷം കയറിയത് 9 പേര്‍

2020 ലെ അഗസ്ത്യാര്‍കൂട സന്ദര്‍ശനത്തിന് തുടക്കമായി. ഇത്തവണ 3600 പേരാണ് മലകയറുന്നത്. അതില്‍ 170 പേര്‍ സ്ത്രീകള്‍. ഫെബ്രുവരി 18 വരെയാണ് സന്ദര്‍ശനകാലം. 3 സ്ത്രീകളടങ്ങുന്ന 116 പേര്‍ ആദ്യയാത്രയ്ക്ക് പുറപ്പെട്ടുകഴിഞ്ഞു. സത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കില്ലെന്ന് അറിയിപ്പുണ്ടെങ്കിലും ഇത്തവണ സ്ത്രീ പങ്കാളിത്തം കൂടുതലാണ്.

അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ക്ക് ട്രക്കിങിനുണ്ടായിരുന്ന വിലക്ക് 2019 ലാണ് ഹൈക്കോടതി നീക്കുന്നത്. അനുമതി ലഭിച്ച ശേഷം കഴിഞ്ഞ വര്‍ഷം ഒമ്പത് സ്ത്രീകള്‍ അഗസ്ത്യാര്‍മല ചവിട്ടി. സ്ത്രീകള്‍ അഗസ്ത്യാര്‍മല കയറുന്നതില്‍ ആദിവാസി വിഭാഗങ്ങളില്‍നിന്ന് എതിര്‍പ്പ് നേരിട്ടിരുന്നു. ആദിവാസികള്‍ നൂറ്റാണ്ടുകളായി അഗസ്ത്യാര്‍കൂടത്തില്‍ പൂജകളും മറ്റും ചെയ്തുപോരുന്നു.

ശാരീരിക ക്ഷമതയുള്ളവര്‍ മാത്രമെ ട്രക്കിങില്‍ പങ്കെടുക്കാവു എന്ന നിബന്ധനയുണ്ട്. കൂടാതെ 14 വയസിന് താഴെയുള്ളവര്‍ക്ക് അഗസ്ത്യാര്‍ല കൂടത്തിലേക്ക് പ്രവേശനമില്ല. പ്രത്യേകം പരിശീലനം നേടിയ 32 ഗൈഡുകളും, വനപാലകരും സന്ദര്‍ശകര്‍ക്ക് വഴികാട്ടികളായി ഉണ്ടാകും. പത്ത് പേരടങ്ങുന്ന ഓരേ ഗ്രൂപ്പിനും ഒരു ഗൈഡിന്റെ സഹായം ലഭ്യമാകും. ലാത്തിമൊട്ട, കരമനയാര്‍, അട്ടയാര്‍, എഴുമടക്കന്‍ തേരി, അതിരുമല എന്നിവിടങ്ങളിലാണ് ഇടത്താവളം. /agasthyakoodam-trekking-2020


Next Story

Related Stories