TopTop
Begin typing your search above and press return to search.

33 വിഭവങ്ങള്‍ ഒരു മണിക്കൂറില്‍; ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ച് പത്ത് വയസുകാരി

33 വിഭവങ്ങള്‍ ഒരു മണിക്കൂറില്‍; ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ച് പത്ത് വയസുകാരി

മുപ്പത്തിമൂന്ന് വിഭവങ്ങള്‍ അതും വെറും ഒരു മണിക്കൂറില്‍. ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ച് സാന്‍വി എം പ്രജിത് എന്ന പത്ത് വയസുകാരിക്ക് പാചകം ഒരു പാഷനാണ്. പുട്ടും അപ്പവും ചിക്കന്‍ റോസ്റ്റും ഉള്‍പ്പടെയുള്ള 33 വിഭവങ്ങളാണ് സാന്‍വി ഒരു മണിക്കൂറില്‍ പാകം ചെയ്‌തെടുത്തത്. കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവുമധികം വിഭവങ്ങള്‍ പാകം ചെയ്ത കുട്ടി എന്ന നിലയിലാണ് സാന്‍വിയുടെ റെക്കോഡ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഓഗസ്റ്റ് 29 നായിരുന്നു സാന്‍വിയുടെ റെക്കോഡ് പാചകം. വിശാഖപട്ടണത്തിലെ വീട്ടില്‍ സാന്‍വി പാചകം ചെയ്യുന്നത് ഓണ്‍ലൈനിലൂടെയാണ് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സ് അധികൃതര്‍ കണ്ടറിഞ്ഞത്. കൂടാതെ രണ്ട് ഗസറ്റഡ് ഓഫീസര്‍മാര്‍ പാചകം തത്സമയം കാണുന്നുണ്ടായിരുന്നു. ഇന്ത്യന്‍ എയര്‍ഫോഴ്സ് വിങ് കമാന്‍ഡറായ പ്രജിത് ബാബുവിന്റെയും മഞ്ജിമയുടെയും മകളാണ് സാന്‍വി. ചെറിയ പ്രായം മുതല്‍ തന്നെ പാചകം സാന്‍വിക്ക് പ്രിയപ്പെട്ടതായിരുന്നു. പാചകം ചെയ്യുന്ന വിഭവങ്ങള്‍ മറ്റുള്ളവരിലേക്കെത്തിക്കാന്‍ സാന്‍വിക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്.



Next Story

Related Stories