TopTop
Begin typing your search above and press return to search.

'9 മിനിറ്റിനുള്ളില്‍ എന്റെ 44 വര്‍ഷം', കുഞ്ചാക്കോ ബോബന്റെ ജീവിതയാത്ര - വീഡിയോ

9 മിനിറ്റിനുള്ളില്‍ എന്റെ 44 വര്‍ഷം, കുഞ്ചാക്കോ ബോബന്റെ ജീവിതയാത്ര - വീഡിയോ

മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബന് ആരാധകന്റെ ഒരു വ്യത്യസ്ത സമ്മാനം. അഭിനയിച്ച സിനിമകളിലെ സംഭാഷണങ്ങളും ഗാനങ്ങളും ഉള്‍പ്പെടുത്തി ഒമ്പത് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ 44 വര്‍ഷത്തെ കുഞ്ചാക്കോ ബോബന്റെ ജീവിതത്തെയാണ് ആരാധകന്‍ വരച്ചിടുന്നത്. 9 മിനിറ്റിനുള്ളില്‍ എന്റെ 44 വര്‍ഷം എന്ന കുറിപ്പിനൊപ്പം കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചത്.

ആദ്യ സിനിമയായ അനിയത്തി പ്രാവ് മുതലുള്ള അദ്ദേഹത്തിന്റെ സിനിമാ ജീവിതവും വ്യക്തി ജീവിതവും വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. തന്റെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതയാത്രയെ ചിത്രീകരിക്കുന്ന ജന്മദിന വീഡിയോ മനോഹരമാണെന്നും വളരെയധികം ഇഷ്ടമായെന്നും കുഞ്ചാക്കോ വീഡിയോക്കൊപ്പം പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

തന്റെ ഓര്‍മ്മകളുടെ പാതയിലേക്ക് വ്യത്യസ്ഥമായ സമ്മാനത്തിലൂടെ തിരികെ കൊണ്ടുപോയതിന് വളരെ നന്ദി. ജീവിതത്തില്‍ സംഭവിച്ച മോശം അനുഭവങ്ങളില്‍ നിന്നും പഠിച്ച പാഠങ്ങള്‍, കൂടുതല്‍ ആത്മവിശ്വാസത്തോടും ഊര്‍ജ്ജത്തോടും കൂടി തന്നെ മുന്നോട്ട് നയിക്കാന്‍ പ്രോത്സാഹിപ്പിച്ചു. കുഞ്ചാക്കോ ബോബന്‍ പറയുന്നു.



Next Story

Related Stories