TopTop
Begin typing your search above and press return to search.

'അന്നൊന്നും കുട്ടനാട്ടുകാര്‍ വെള്ളത്തെ ഭയന്നിട്ടില്ല'; അലപ്പുഴക്കാരി ലീലമ്മ സംസാരിക്കുന്നു

എല്ലാ മഴക്കാലവും കുട്ടനാട്ടുകാര്‍ക്ക് ദുരിതകാലമാണ്. മഴ തുടങ്ങുമ്പോള്‍തന്നെ കുട്ടാടാടിന്റെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാവും. വീടുകളില്‍ വെള്ളം കയറുന്നതിനൊപ്പംതന്നെ കുടിക്കാന്‍പോലും ശുദ്ധജലം ലഭിക്കാത്ത അവസ്ഥയാവും മഴക്കാലങ്ങളില്‍ ഇവിടെയുണ്ടാവുക. എന്നാല്‍ ഏതാനം വര്‍ഷങ്ങള്‍ക്ക് മുന്‍പുവരെ കുട്ടനാട് ഇങ്ങനെയല്ലായിരുന്നു. തന്റെ ബാല്യകാലത്തെ കുട്ടനാട് ഓര്‍ത്തെടുക്കുകയാണ് 80 വയസ്സുകാരിയായ ലീലമ്മ.

അന്നൊന്നും കുട്ടനാട്ടുകാര്‍ക്ക് വെള്ളം പേടിയല്ലായിരുന്നു. വീടുകളിരിക്കുന്ന പ്രദേശങ്ങളിലേക്കൊക്കെ വെള്ളം കയറുമായിരുന്നുവെങ്കിലും ശുദ്ധജലമായിരുന്നു അതെന്നും അത് മറ്റൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കിയിട്ടില്ലെന്നും ലീലമ്മ പറയുന്നു. അന്നൊക്കെ മുട്ടൊപ്പമെത്തുന്ന വെള്ളത്തിലൂടെ ഇറങ്ങി ഞങ്ങളുടെ കാര്യങ്ങളൊക്കെ ചെയ്യാന്‍ കഴിയുമായിരുന്നു. കുട്ടികള്‍ മഴക്കാലങ്ങളിലും സ്‌കൂളുകളില്‍ പോയിരുന്നു. എന്നാല്‍ ഇന്ന് സാഹചര്യം മാറി ലീലമ്മ കൂട്ടിച്ചേര്‍ത്തു.


Next Story

Related Stories