TopTop
Begin typing your search above and press return to search.

'93-ാം പിറന്നാളല്ലേ, ഡാന്‍സ് ചെയ്തുതന്നെ ആഘോഷിക്കാം'; വൈറലായി മുത്തശ്ശി-വീഡിയോ

93-ാം പിറന്നാളല്ലേ, ഡാന്‍സ് ചെയ്തുതന്നെ ആഘോഷിക്കാം; വൈറലായി മുത്തശ്ശി-വീഡിയോ

കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ ആശങ്ക അനുഭവിക്കുന്നത് മുതിര്‍ന്ന പൗരന്‍മാരാണ്. പുറത്തേക്കിറങ്ങാന്‍ കഴിയാത്തതും പ്രീയപ്പെട്ടവരെ കാണാന്‍ കഴിയാത്തതുമെല്ലാം ഇവര്‍ക്ക് മാനസിക പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. സന്തോഷവും ആഹ്ലാദവും നഷ്ടപ്പെട്ട് പലരും ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും വക്കിലാണ്. എന്നാല്‍ കൊല്‍ക്കത്തിയില്‍ നിന്നുള്ള 93 വയസ്സുള്ള ഒരു മുത്തശ്ശി ഈ കൊറോണക്കാലത്തും എല്ലാവരേയും അത്ഭുതപ്പെടുത്തുകയാണ്. 93-ാം ജന്മദിനം നൃത്തം ചെയ്തുകൊണ്ട് ആഘോഷിക്കുകയായിരുന്നു ഈ മുത്തശ്ശി.

മുത്തശ്ശിയുടെ നൃത്തം കൊച്ചുമകന്‍ ഗൗരവ് സാഹയാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. കേക്ക് മുറിച്ച്, ഭക്ഷണം കഴിച്ച് ചിത്രങ്ങള്‍ക്ക് പോസ് ചെയ്തതിന് ശേഷമാണ് മുത്തശ്ശി നൃത്തച്ചുവടുകള്‍ വെച്ചത്. ആറു ലക്ഷത്തോളം പേരാണ് ഇതുവരെ വിഡിയോ കണ്ടത്. 5000-ല്‍ അധികം തവണ ഷെയര്‍ ചെയ്യപ്പെട്ടിട്ടുമുണ്ട്.

മുത്തശ്ശിക്ക് ഇനിയുമിനിയും കൂടുതല്‍ പിറന്നാളുകളാണ് എല്ലാവരും ആശംസിക്കുന്നത്. ഓരോ വര്‍ഷത്തെയും പിറന്നാളില്‍ ഇങ്ങനെ നൃത്തം ചെയ്യാനുള്ള ആരോഗ്യം അവര്‍ക്ക് ലഭിക്കട്ടെ എന്നും ആളുകള്‍ കമന്റ് ചെയ്യുന്നു.


Next Story

Related Stories