TopTop
Begin typing your search above and press return to search.

ട്രാക്ടര്‍ റാലിക്കിടെ ലാത്തിവീശിയ പൊലീസിനും കര്‍ഷകരുടെ കരുതല്‍; വീഡിയോ കാണാം

ട്രാക്ടര്‍ റാലിക്കിടെ ലാത്തിവീശിയ പൊലീസിനും കര്‍ഷകരുടെ കരുതല്‍; വീഡിയോ കാണാം

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി ഡല്‍ഹിയിലേക്ക് ട്രാക്ടര്‍ റാലി നടത്തുന്ന കര്‍ഷകരും പൊലീസും തമ്മില്‍ പലയിടത്തും സംഘര്‍ഷമുണ്ടായി. സിംഗു, തിക്രി, ഗാസിപ്പൂര്‍, കര്‍ണാല്‍, ഐടിഒ, നോയിഡ ഉള്‍പ്പെടെ ഇടങ്ങളില്‍ പൊലീസും കര്‍ഷകരും നേര്‍ക്കുനേരെത്തി. കര്‍ഷകരെ പിന്തിരിപ്പിക്കാന്‍ കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജും ഉള്‍പ്പെടെ പൊലീസ് പ്രയോഗിച്ചു. ചിലയിടങ്ങളില്‍ കര്‍ഷകരെ ഓടിച്ചിട്ട് അടിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ കര്‍ഷകര്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അതിനിടെ, ഐടിഓയില്‍ കര്‍ഷകരെ അടിച്ചോടിക്കുന്നതിനിടയില്‍ ഒറ്റപ്പെട്ടുപോയ പൊലീസുകാരനെ കര്‍ഷകര്‍ രക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന വീഡിയോയാണ് ട്വിറ്ററില്‍ ഉള്‍പ്പെടെ വൈറലായിരിക്കുന്നത്. ഒരു കൂട്ടം കര്‍ഷകര്‍ പൊലീസുകാരനെതിരെ പാഞ്ഞടുക്കുമ്പോള്‍ മറ്റൊരു സംഘം കര്‍ഷകര്‍അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതാണ് എഎന്‍ഐ ഉള്‍പ്പെടെ പുറത്തുവിട്ട വീഡിയോയില്‍ ദൃശ്യമാകുന്നത്.


Next Story

Related Stories