TopTop
Begin typing your search above and press return to search.

'വിശപ്പില്ലാത്തപ്പോള്‍ ഇവര്‍ ശത്രുക്കളല്ല'; പുള്ളിപ്പുലിയും നീല്‍ഗായിയും-വീഡിയോ

വിശപ്പില്ലാത്തപ്പോള്‍ ഇവര്‍ ശത്രുക്കളല്ല; പുള്ളിപ്പുലിയും നീല്‍ഗായിയും-വീഡിയോ

പുള്ളിപ്പുലി ഏറ്റവും കൂടുതലായി വേട്ടയാടുന്ന ഇരകളില്‍ ഒന്നാണ് നീല്‍ഗായ്. മാന്‍ വര്‍ഗത്തില്‍ പെട്ട ജീവിയാണിത്. ഇങ്ങനെയുള്ള പുള്ളിപ്പുലിയും നീല്‍ഗായിയും കുളത്തില്‍ നിന്ന് ഒരേസമയം വെള്ളം കുടിക്കുന്ന ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അത്ഭുതപ്പെടുത്തുന്നത്.

രാജസ്ഥാനിലെ ജയ്പൂരിലുള്ള ഝലാന ദേശീയ പാര്‍ക്കില്‍ നിന്നും പകര്‍ത്തിയതാണ് ഈ അപൂര്‍വ ദൃശ്യം. കുളത്തിന്റെ കരയില്‍ കിടന്നാണ് പുള്ളിപ്പുലി വെള്ളം കുടിക്കുന്നത്. ഇടയ്ക്ക് സമീപത്ത് നിന്ന് വെള്ളം കുടിക്കുന്ന നീല്‍ഗായിയെ നോക്കുന്നുമുണ്ട്. എന്നാല്‍ പുള്ളിപ്പുലിയെ വകവെയ്ക്കാതെ നീല്‍ഗായിയും വെള്ളം കുടിക്കുന്നു.

ഇത്രയും അടുത്ത് ഇരയെ കിട്ടിയിട്ട് ആക്രമിക്കാത്ത പുള്ളിപ്പുലിയും, ശത്രുവിനെ കണ്ടിട്ടും ഭയപ്പെടാതെ വെള്ളം കുടിക്കുന്ന നീല്‍ഗായിയും കാഴ്ചക്കാരെ അമ്പരപ്പിക്കുകയാണ്.

<blockquote class="twitter-tweet"> <p lang="en" dir="ltr">Video: Have you ever seen leopard and Nilagai ( blue bull ) drinking water from the same pond! This happened in jhalana leopard safari park Jaipur in Rajasthan. Well, Nilgai is the best prey for leopards. <a href="https://t.co/MNJn1oR6jW">pic.twitter.com/MNJn1oR6jW</a></p>— Sanjay Bragta (@SanjayBragta) <a href="https://twitter.com/SanjayBragta/status/1279271564425302017?ref_src=twsrc^tfw">July 4, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Next Story

Related Stories