TopTop
Begin typing your search above and press return to search.

പുസ്തക ചുമരുകൊണ്ടൊരു ഗ്രന്ഥാലയം

പുസ്തക ചുമരുകൊണ്ടൊരു ഗ്രന്ഥാലയം

വള്ളത്തോളിന്റെ സാഹിത്യമഞ്ജരിയും ചുള്ളിക്കാടിന്റെ അമാവാസിയും സുഗതകുമാരിയുടെ അമ്പലമണികളും കൊണ്ട് ഒരു വായനശാല. ഇവിടെ തീര്‍ന്നില്ല. സാഹിത്യ ലോകത്തെ പ്രധനപ്പെട്ട പുസ്തകങ്ങളെല്ലാം ഈ വായനശാലയുടെ ചുമരുകളിലുണ്ട്. വായനശാലയ്ക്ക് അകത്തേക്കു കടക്കുന്നതിന് മുന്‍പ് തന്നെ ഒരുപാട് പുസ്തകങ്ങളെ നമുക്ക് പരിചയപ്പെടാന്‍ സാധിക്കും.

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള കാരയിലെ ലാല്‍ ബഹദൂര്‍ വായനശാല പുസ്തക പ്രേമികള്‍ക്കായ് ഒരുക്കിയിട്ടുള്ളത് വലിയ കൗതുകങ്ങളാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഈ വായനശാലയുടെ ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഈ ഗ്രന്ഥാലയം 1967 ല്‍ കെ കേളപ്പന്‍ ഉത്ഘാടനം നിര്‍വ്വഹിക്കുന്നതോടെയാണ് നിലവില്‍ വരുന്നത്. പില്‍ക്കാലത്ത് ആ സ്ഥലവും കെട്ടിടവും റോഡ് വികസനത്തിനായ് വിട്ടു കൊടുക്കേണ്ടി വന്നു. തുടര്‍ന്ന് പുതിയ കെട്ടിടം പണിയുമ്പോള്‍ അതില്‍ വ്യത്യസ്തമായ എന്തെങ്കിലും വേണമെന്ന കെട്ടിട നിര്‍മ്മാണ കമ്മിറ്റിയുടെ തീരുമാനമാണ് ഈ പുസ്തക ചുമരുള്ള ലൈബ്രറിയുടെ നിര്‍മാണത്തിന് കാരണം.



Next Story

Related Stories