TopTop
Begin typing your search above and press return to search.

'ആരും വെടിവെയ്ക്കില്ല'ന്ന് സൈനികന്‍, കൈ ഉയര്‍ത്തി കീഴടങ്ങുന്ന തീവ്രവാദി, വീഡിയോ പുറത്തുവിട്ട് സൈന്യം

ആരും വെടിവെയ്ക്കില്ലന്ന് സൈനികന്‍, കൈ ഉയര്‍ത്തി കീഴടങ്ങുന്ന തീവ്രവാദി, വീഡിയോ പുറത്തുവിട്ട് സൈന്യം

സൈനിക നീക്കത്തിനിടെ ജമ്മു കശ്മീരില്‍ ആയുധങ്ങളുമായി യുവാവ് കീഴടങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഇന്ത്യന്‍ സേന. ഭീകരവാദ വിരുദ്ധ നീക്കത്തിനിടെയാണ് യുവാവ് കീഴടങ്ങിയത്. 'വഴി തെറ്റിയ കാശ്മീരിന്റെ പുത്രന്‍ തിരിച്ചുവരുന്നു' എന്ന കുറിപ്പോടെ ഇന്ത്യന്‍ കരസേനയാണ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

ജഹാംഗീര്‍ ഭട്ട് എന്ന ഭീകരവാദിയാണ് കീഴടങ്ങിയതാണ് പുറത്ത് വരുന്ന വിവരം. എ.കെ 47 റൈഫിള്‍ ഇയാളുടെ പക്കല്‍നിന്ന് കണ്ടെടുത്തതായും റിപ്പോർട്ടുകള്‍ പറയുന്നു. കൈകള്‍ ഉയര്‍ത്തി സൈനികരുടെ അടുത്തേക്ക് നടന്ന് വരുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് സൈന്യം പുറത്ത് വിട്ടത്. 'ആരും വെടിവെയ്ക്കില്ല', എന്നും ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തോട് പറയുന്നു.

സൈനികരുടെ അടുത്ത് എത്തുകയും കൈകള്‍ ഉയര്‍ത്തി നിലത്ത് ഇരിക്കുകയും ചെയ്യുകയാണ് യുവാവ് ദൃശ്യങ്ങളില്‍. അതിനിടെ മകന്റെ ജീവന്‍ രക്ഷിച്ചതിന് ഇയാളുടെ പിതാവ് സുരക്ഷാ സൈനികര്‍ക്ക് നന്ദി പറയുന്ന മറ്റൊരു വീഡിയോയും കരസേന പുറത്തുവിട്ടിട്ടുണ്ട്. തീവ്രവാദ മുക്ത കശ്മീര്‍ എന്ന ഹാഷ്ടാഗോടെയാണ് സൈന്യം വീഡിയോ പുറത്ത് വിട്ടത്.





Next Story

Related Stories