TopTop
Begin typing your search above and press return to search.

വീട്ടിലെ തര്‍ക്കം പുറത്തെത്തി, ഭര്‍തൃമാതാവിനെ റോഡിലിട്ട് മര്‍ദ്ദിച്ച് മരുമകളും അമ്മയും, വീഡിയോ പകര്‍ത്തി കുട്ടി

വീട്ടിലെ തര്‍ക്കം പുറത്തെത്തി, ഭര്‍തൃമാതാവിനെ റോഡിലിട്ട് മര്‍ദ്ദിച്ച് മരുമകളും അമ്മയും, വീഡിയോ പകര്‍ത്തി കുട്ടി

ഭര്‍തൃമാതാവിനെ പരസ്യമായി മര്‍ദിച്ച് മരുമകളും അമ്മയും ചേര്‍ന്ന് കയ്യേറ്റം ചെയ്തു. ഹൈദരാബാദിലെ മല്ലേപ്പള്ളി പ്രദേശത്താണ് സംഭവം. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. മല്ലേപ്പള്ളി പ്രദേശത്ത് താമസിക്കുന്ന ഉസ്മ ബീഗം എന്ന യുവതിയും ഇവരുടെ മാതാവുമാണ് ഭര്‍ത്താവിന്റെ മാതാവിനെ കയ്യേറ്റം ചെയ്തത്. ഹുമയൂന്‍ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്ന് പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

55 കാരിയായ വയസ്സുള്ള തസ്‌നീം സുല്‍ത്താനയെ മുടിയില്‍ പിടിച്ചു വലിച്ചിഴച്ച് റോഡിലേക്ക് കൊണ്ടുവരികയും അവിടെവച്ച് മര്‍ദിക്കുക്കുന്നതുമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്. ഉസ്മ ബീഗത്തിന്റെ അമ്മ ആസിഫ ബീഗമാണ് തസ്നീം സുല്‍ത്താനയെ ആദ്യം ആക്രമിച്ചത്. തുടര്‍ന്ന് അമ്മയും മകളും ചേര്‍ന്നും കയ്യേറ്റം ചെയ്യുന്നുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഒരു കുട്ടി ഫോണില്‍ പകര്‍ത്തുന്നതും ദൃശ്യങ്ങളിൽ കാണാം.



തസ്‌നീമിന്റെ മകന്‍ ഉബൈദ് അലി ഖാന്‍ ഉസ്മ ബീഗം എന്നിവര്‍ കഴിഞ്ഞ വര്‍ഷമാണ് വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. വിവാഹത്തിന് ശേഷം ഉബൈദ് അലി ഖാന്‍ സൗദിയിലേക്ക് മടങ്ങുകയും ചെയ്തു. പിന്നാലെ ഇരുവരും നിരന്തരം തര്‍ക്കമുണ്ടാവാറുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. മുന്‍രുണ്ടായ ഒരു തര്‍ക്കത്തില്‍ ഉസ്മയും തസ്നീമും പോലീസിനെ സമീപിച്ചിരുന്നു. അന്ന് ഇരുവരെയും വിളിച്ചുവരുത്തി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുയും ചെയ്തിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.


Next Story

Related Stories