TopTop
Begin typing your search above and press return to search.

'പ്രിയതാരത്തെ മുന്നില്‍ കണ്ടാല്‍ സാമൂഹിക അകലം മറക്കുമോ?'; ആമിര്‍ ഖാനൊപ്പം ഫോട്ടോ എടുക്കാന്‍ തിരക്ക് കൂട്ടുന്ന തുര്‍ക്കി ആരാധകര്‍-വീഡിയോ

പ്രിയതാരത്തെ മുന്നില്‍ കണ്ടാല്‍ സാമൂഹിക അകലം മറക്കുമോ?; ആമിര്‍ ഖാനൊപ്പം ഫോട്ടോ എടുക്കാന്‍ തിരക്ക് കൂട്ടുന്ന തുര്‍ക്കി ആരാധകര്‍-വീഡിയോ

കൊവിഡ് മഹാമാരി കാരണം നിര്‍ത്തിവെക്കേണ്ടിവന്ന ആമിര്‍ ഖാന്റെ ബോളിവുഡ് ചിത്രമാണ് 'ലാല്‍ സിംഗ് ഛദ്ദ'. സിനിമയുടെ പഞ്ചാബ് ഷെഡ്യൂള്‍ പുരോഗമിക്കുന്നതിനിടെയാണ് മാര്‍ച്ച് മാസത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതേതുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെക്കേണ്ടിവന്നിരുന്നു.

ഇന്ത്യയില്‍ ചിത്രീകരണം പുനരാരംഭിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് തിരിച്ചറിഞ്ഞ അണിയറപ്രവര്‍ത്തകര്‍ പിന്നീട് വിദേശലൊക്കേഷനുകള്‍ തെരഞ്ഞെടുക്കുകയായിരുന്നു. ഇതുപ്രകാരം 'ഛദ്ദ'യുടെ ചിത്രീകരണം പുനരാരംഭിക്കുന്നതിനായി ആമിറും സംഘവും തുര്‍ക്കിയില്‍ എത്തിയതായി റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങളും പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ അവിടെനിന്ന് ആമിറിനെ ആരാധകര്‍ വളയുന്നതിന്റെ ഏതാനും വീഡിയോകളും പുറത്തെത്തിയിട്ടുണ്ട്.

അപ്രതീക്ഷിതമായി പ്രിയതാരത്തെ മുന്നില്‍ കണ്ട ആരാധകര്‍ ആമിറിനരികിലേക്ക് ഓടിയെത്തുന്നതും സെല്‍ഫികള്‍ എടുക്കുന്നതുമൊക്കെയാണ് വീഡിയോയില്‍. ഒരാള്‍ ആവേശം അടക്കാനാവാതെ അദ്ദേഹത്തെ എടുത്തുയര്‍ത്തുന്നുമുണ്ട്. കൊവിഡ് പശ്ചാത്തലത്തിലെ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് മാനദണ്ഡങ്ങളുള്‍പ്പെടെ കാറ്റില്‍ പറത്തിയാണ് ആരാധകരുടെ ഇടപെടല്‍. ഇതില്‍ അസ്വസ്ഥനാണെങ്കിലും മുഖത്ത് ചിരി വരുത്താന്‍ ശ്രമിക്കുന്ന ആമിറിനെയും വീഡിയോയില്‍ കാണാം.


Next Story

Related Stories