TopTop
Begin typing your search above and press return to search.

'അല്‍പം വിചിത്രമായ ഒരു സാഹചര്യമായിരുന്നു അത്', 14ാം വയസ്സില്‍ നേരിട്ട ലൈംഗികാതിക്രമം തുറന്നുപറഞ്ഞ് ആമിര്‍ ഖാന്റെ മകള്‍

അല്‍പം വിചിത്രമായ ഒരു സാഹചര്യമായിരുന്നു അത്, 14ാം വയസ്സില്‍ നേരിട്ട ലൈംഗികാതിക്രമം തുറന്നുപറഞ്ഞ് ആമിര്‍ ഖാന്റെ മകള്‍

പതിനാല് വയസ്സുള്ളപ്പോള്‍ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍. ഇന്‍സ്റ്റാഗ്രാം വീഡിയോയിലാണ് 23 കാരിയായ ഇറ താന്‍ നേരിട്ട അതിക്രമത്തെ കുറിച്ച് വെളിപ്പെടുത്തുന്നത്. നാലു വര്‍ഷത്തിലേറെ താന്‍ വിഷാദത്തിന് അടിമയായിരുന്നു എന്ന് നേരത്തെ വെളിപ്പെടുത്തിയിട്ടുള്ള ഇറ ഇതിന് ശേഷം ഒരു മാസം പിന്നിടുമ്പോഴാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തുന്നത്.

സംഭവത്തെക്കുറിച്ചു പിതാവിനോടും മാതാവ് റീന ദത്തയോടും പറഞ്ഞിരുന്നതായും ഇറ പറയുന്നു. വിഷാദ രോഗത്തെ മറികടക്കാനായി നടത്തിയ പോരാട്ടത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഇറ ഖാന്‍ ദുരനുഭവത്തെക്കുറിച്ച് വിവരിച്ചത്.

'എനിക്ക് 14 വയസ്സുള്ളപ്പോള്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട്. അല്‍പം വിചിത്രമായ ഒരു സാഹചര്യമായിരുന്നു അത്, എന്താണ് ചെയ്യുന്നതെന്ന് ആ വ്യക്തിക്ക് അറിയാമോ എന്ന് എനിക്കറിയില്ലായിരുന്നു. എനിക്ക് അവരെ അറിയാമായിരുന്നു. ഇത് എല്ലാ ദിവസവും സംഭവിക്കുന്നില്ല. അവര്‍ എന്താണ് ചെയ്യുന്നതെന്ന് അവര്‍ക്കറിയാമെന്ന് മനസിലാക്കാന്‍ ഞാന്‍ ഒരു വര്‍ഷമെടുത്തു.'

'ഞാന്‍ പെട്ടന്ന് തന്നെ മാതാപിതാക്കള്‍ക്ക് അതുമായി ബന്ധപ്പെട്ട് ഇ-മെയില്‍ അയച്ചു. അങ്ങനെ ആ സാഹചര്യത്തില്‍ നിന്ന് ഞാന്‍ പുറത്തു കടന്നു. അതില്‍ നിന്ന് മോചിതയായതിനു ശേഷം എനിക്ക് സംഭവിച്ചതിനെ കുറിച്ചോര്‍ത്ത് ഭയമൊന്നും തോന്നിയിട്ടില്ല. അത് എനിക്ക് ഇനി സംഭവിക്കില്ലെന്നും ആ അധ്യായം അവസാനിച്ചതായും എനിക്ക് തോന്നി. ഞാന്‍ അതെല്ലാം മറന്ന് മുന്നോട്ട് പോയി' -ഇറ ഖാന്‍ വീഡിയോയില്‍ വ്യക്തമാക്കുന്നു.


ആമിര്‍ ഖാന്റെ ആദ്യ ഭാര്യ റീനയുടെ മകളാണ് ഇറ. ഇറയുടെ അഞ്ചാം വയസ്സില്‍ ഇരുവരും വേര്‍പിരിഞ്ഞു. എന്നാല്‍ രക്ഷിതാക്കളുടെ വേര്‍പിരിയല്ല തന്റെ വിഷാദ രോഗത്തിന് കാരണമെന്നും ഇറ വ്യക്തമാക്കുന്നുണ്ട്. മറ്റൊരു വിഡിയോയിലാണ് തന്റെ വിഷാദത്തിന്​​ കാരണം എന്താണെന്ന്​ ഇതുവരെ വ്യക്​തമായിട്ടില്ലെന്ന്​ ഇറ പറയുന്നത്. മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പെടുത്തിയത് എന്റെ ചെറുപ്പകാലത്തായിരുന്നു. അത് എന്നെ മാനസികമായി ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നും ഇറ ഇതിൽ ചൂണ്ടിക്കാട്ടുന്നു.

'അവര്‍ ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്. മുഴുവന്‍ കുടുംബാംഗങ്ങളും. ഞങ്ങളുടേത് തകര്‍ന്ന കുടുംബമല്ല. എനിക്കും സഹോദരന്‍ ജുനൈദിനും രക്ഷിതാക്കളെന്ന നിലയില്‍ ഇരുവരും മികവുപുലര്‍ത്തുന്നുണ്ട്. വേര്‍പിരിയലിന് ശേഷവും അത് അങ്ങനെ തുടരുന്നു. മാതാപിതാക്കളുടെ വേര്‍പ്പിരിയലില്‍ വിഷമമുണ്ടെന്ന് ചിലര്‍ പറയുമ്പോള്‍ അത് അത്ര മോശം കാര്യമല്ല എന്നാണ് ഞാന്‍ പറയാറ്. അതെന്നെ ഒരിക്കലും മുറിവേല്‍പ്പിച്ചിട്ടില്ല. അതുകൊണ്ടു തന്നെ എന്താണ് വിഷാദത്തിന് കാരണം എന്ന് എനിക്ക് പറയാനാകില്ല.' ഇറ വ്യക്തമാക്കുന്നു.


Next Story

Related Stories