TopTop
Begin typing your search above and press return to search.

സംസാരിക്കാന്‍ അര്‍ണാബ് സമയം അനുവദിച്ചില്ല; തത്സമയ ചര്‍ച്ചയ്ക്കിടെ ഭക്ഷണം കഴിച്ച് കസ്തൂരി ശങ്കര്‍

സംസാരിക്കാന്‍ അര്‍ണാബ് സമയം അനുവദിച്ചില്ല; തത്സമയ ചര്‍ച്ചയ്ക്കിടെ ഭക്ഷണം കഴിച്ച് കസ്തൂരി ശങ്കര്‍

റിപ്പബ്ലിക്ക് ടിവി ചര്‍ച്ചയ്ക്കിടെ ഭക്ഷണം കഴിച്ച് നടി കസ്തൂരി ശങ്കര്‍. റിപ്പബ്ലിക്ക് ടിവിയില്‍ ഞായറാഴ്ച നടന്ന തത്സമയ ചര്‍ച്ചയ്ക്കിടെ കസ്തൂരി ഭക്ഷണം കഴിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഹിന്ദി സിനിമയിലെ സ്വജന പക്ഷപാതത്തെക്കുറിച്ചായിരുന്നു ചര്‍ച്ച.

എന്നാല്‍ ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കാന്‍ അര്‍ണബ് തനിക്ക് സമയം തന്നില്ലെന്നും അതുകൊണ്ടാണ് ഭക്ഷണം കഴിച്ചതെന്നുമാണ് കസ്തൂരി ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്.

'ആവേശത്തോടെ സംസാരിക്കുന്ന അര്‍ണാബിനെ കണ്ടുകൊണ്ട് 60 മിനിട്ടുകള്‍ ഞാന്‍ ചെലവഴിച്ചു. എന്തായാലും അദ്ദേഹം എനിക്ക് സംസാരിക്കാന്‍ സമയം അനുവദിക്കുമായിരുന്നില്ല. അതുകൊണ്ട് ഞാന്‍ പോയി ഭക്ഷണം എടുത്തുകൊണ്ട് വന്നു. പക്ഷേ, സ്‌കൈപ്പ് സൈന്‍ ഓഫ് ചെയ്യാന്‍ മറന്നു പോയി. സംഭവിച്ചതിന് എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ആരെയും വേദനിപ്പിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചിട്ടില്ല''- കസ്തൂരി ട്വിറ്ററില്‍ കുറിച്ചു.

<blockquote class="twitter-tweet"> <p lang="en" dir="ltr">I need the confidence level of this lady in my life. <a href="https://t.co/DoWWQgBKgc">pic.twitter.com/DoWWQgBKgc</a></p>— Scotchy(Chronological) (@scotchism) <a href="https://twitter.com/scotchism/status/1284816151415943168?ref_src=twsrc^tfw">July 19, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

സോഷ്യല്‍ മീഡിയയില്‍ കസ്തൂരിയെ അനുകൂലിച്ചുകൊണ്ട് ധാരാളം പേരാണ് ഇപ്പോള്‍ വീഡിയോ ഷെയര്‍ ചെയ്യുന്നത്.


Next Story

Related Stories