TopTop
Begin typing your search above and press return to search.

ഗ്ലാമര്‍ ലുക്കില്‍ എസ്തര്‍; ഫോട്ടോഷൂട്ട് വീഡിയോ വൈറല്‍

ഗ്ലാമര്‍ ലുക്കില്‍ എസ്തര്‍; ഫോട്ടോഷൂട്ട് വീഡിയോ വൈറല്‍

എസ്തര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് ഓര്‍മ്മ വരിക ദൃശ്യം എന്ന സിനിമയാണ്. സിനിമയിലെ മുതിര്‍ന്ന നടി നടന്മാരേപ്പോലെതന്നെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ പ്രകടനമാണ് അതിലെ ബാലതാരമായ എസ്തര്‍ കാഴ്ച്ചവെച്ചത്.

ഇപ്പോഴിത താരത്തിന്റെ സ്‌റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഗ്ലാമര്‍ ലുക്കിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. പ്രശസ്ത മേക്കപ്പ് ആര്‍ടിസ്റ്റ് ആയ ജോ ആണ് എസ്തറിന്റെ ഈ ഗംഭീര മേക്കോവറിന് പിന്നില്‍. നിധിന്‍ സജീവാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

കോക്ടെയില്‍, വയലിന്‍, ഡോക്ടര്‍ ലൗ, മല്ലു സിങ്, ഓഗസ്റ്റ് ക്ലബ്, ഒരു നാള്‍ വരും തുടങ്ങിയ ചിത്രങ്ങളിലും എസ്തര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബാലതാരമായി സിനിമയിലെത്തി ഷാജി എന്‍.കരുണ്‍ സംവിധാനം ചെയ്ത ഓളിലൂടെ നായികയായി എസ്തര്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ദൃശ്യത്തിന്റെ തമിഴ് പതിപ്പ് പാപനാശത്തിലും എസ്തര്‍ അഭിനയിച്ചു.


Next Story

Related Stories