TopTop
Begin typing your search above and press return to search.

രചന മാലാ പാര്‍വതി, സംവിധാനം മകന്‍; പാട്ടും പാട്ടുകാരനേയും പരിചയപ്പെടുത്തി നടി

രചന മാലാ പാര്‍വതി, സംവിധാനം മകന്‍; പാട്ടും പാട്ടുകാരനേയും പരിചയപ്പെടുത്തി നടി

മകന്‍ സംവിധാനം ചെയ്ത ഗാനത്തെക്കുറിച്ച് നടി മാലാ പാര്‍വതി. മാലാ പാര്‍വതിയുടെ മകന്‍ അനന്തകൃഷ്ണന്‍ എസ് എഡിറ്റിംഗും സംവിധാനവും ചെയ്ത 'ഒന്നായിടും ലോകം' എന്ന ഗാനം മമ്മൂട്ടിയാണ് റിലീസ് ചെയ്തത്. മകന്‍ അനന്തകൃഷ്ണനേയും പാട്ട് ആലപിച്ച ഗോകുല്‍ ഹര്‍ഷനേയും നടി പരിചയപ്പെടുത്തി.

കോവിഡിനെ ജാഗ്രതയോടെ പ്രതിരോധിക്കണമെന്നും അതിനായി സാമൂഹിക അകലം പാലിച്ചുകൊണ്ട് എല്ലാവരും ഒരുമിച്ച് നിക്കണമെന്നുമുള്ള ആശയമാണ് പാട്ടില്‍ പറയുന്നത്. മാലാ പാര്‍വ്വതിയുടേതാണ് വരികള്‍. തെക്കന്‍ ക്രോണിക്കിള്‍സ് എന്ന ചാനലിലൂടെയാണ് പാട്ട് റിലീസ് ചെയ്തിരിക്കുന്നത്. ഗോകുല്‍ ഹര്‍ഷന്റെ നേതൃത്വത്തിലുള്ള തെക്കന്‍ ക്രോണിക്കിള്‍സ് എന്ന ബാന്റാണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്.


Next Story

Related Stories