മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തീരങ്കാവ് യുഎപിഎ കേസിൽ ജയിലിൽ കഴിയുന്ന അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവർക്ക് ഇന്ന് എന്‍ഐഎ സ്പെഷ്യല്‍ കോടതി ജാമ്യം അനുവദിച്ചു. എന്‍ഐഎ ചുമത്തിയ കേസ് പോലും നിലനില്‍ക്കുന്നതല്ല എന്നാണ് ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിധിയില്‍ ജഡ്ജി അനില്‍ കെ. ഭാസ്കര്‍ വ്യക്തമാക്കുന്നത് എന്നാണ് അഡ്വ. ഹരീഷ് വാസുദേവന്‍ വിധിയെ വിലയിരുത്തിക്കൊണ്ട് പറയുന്നത്. സിപിഐ മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പാടില്ല. മാതാപിതാക്കളിൽ ഒരാളുടെ ജാമ്യവും ഒരു ലക്ഷം രൂപയുടെ ബോണ്ടും സമർപ്പിക്കണം. എല്ലാ ശനിയാഴ്ചയും പോലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടണം, പാസ്പോർട്ട് കെട്ടിവയ്ക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിനെ കുറിച്ച് അഡ്വ. ഹരീഷ് വാസുദേവന്‍ പറയുന്നത് ഇവിടെ കേള്‍ക്കാം:
'പിണറായി വിജയനും താങ്കളുടെ പോലീസും മറുപടി പറയേണ്ട കാര്യങ്ങളുണ്ട്'; അലന് - താഹ കേസിലെ ജാമ്യവിധി എന്തുകൊണ്ടാണ് അതീവ പ്രധാനമാകുന്നത് - അഡ്വ. ഹരീഷ് വാസുദേവന്‍ സംസാരിക്കുന്നു

Next Story