TopTop
Begin typing your search above and press return to search.

'അച്ഛന് മക്കളേക്കാള്‍ പ്രിയപ്പെട്ടത് റംബൂട്ടാന്‍'; വീട്ടിലെ വിശേഷങ്ങളുമായി അഹാന

അച്ഛന് മക്കളേക്കാള്‍ പ്രിയപ്പെട്ടത് റംബൂട്ടാന്‍; വീട്ടിലെ വിശേഷങ്ങളുമായി അഹാന

തന്റെ വിശേഷങ്ങള്‍ എപ്പോഴും പ്രേക്ഷകരുമായി പങ്കുവെക്കുന്ന താരമാണ് അഹാന കൃഷ്ണ. ഇപ്പോള്‍ വീട്ടിലെ റംബൂട്ടാന്‍ മരത്തെ പറ്റിയുള്ള അഹാനയുടെ വീഡിയോ വൈറലാണ്. അഹാനയുടെ തന്നെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീട്ടില്‍ റംബൂട്ടാന്‍ വളര്‍ത്താന്‍ ഉണ്ടായ തീരുമാനത്തെ പറ്റിയും ചില റംബൂട്ടാന്‍ കഥകളും വീഡിയോയിലൂടെ അഹാന പങ്കുവെക്കുന്നുണ്ട്.

അഹാനയുടെ ജനനത്തിന് മുന്‍പ് തന്നെ നട്ട റംബൂട്ടാനാണ് ഇത് എന്നും, അച്ഛന്‍ മക്കളെക്കാള്‍ നന്നായാണ് റംബൂട്ടാനെ നോക്കുന്നതെന്നും അഹാന പറയുന്നു. 'ഞങ്ങളുടെ കുടുംബത്തിലേയ്ക്ക് കടയില്‍ നിന്ന് റംബൂട്ടാന്‍ മേടിക്കണമെങ്കില്‍ നിസാര പൈസ പോര. അതുകൊണ്ടാരിക്കാം അച്ഛന്‍ ഇങ്ങനെയൊരു നീക്കം നടത്തിയത്'. അഹാന പറഞ്ഞു.

2014 ല്‍ പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന സിനിമയിലേക്കെത്തുന്നത്. പിന്നീട് ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള, ലൂക്ക, പതിനെട്ടാം പടി എന്നീ ചിത്രങ്ങളിലും അഹാന വേഷമിട്ടു.


Next Story

Related Stories