TopTop
Begin typing your search above and press return to search.

'പണിപാളിയോയ്ക്ക് പിന്നാലെ അക്കരപ്പച്ചയും'; യുട്യൂബ് ട്രെന്റിംങ് ലിസ്റ്റില്‍ നീരജിന്റെ റാപ്

പണിപാളിയോയ്ക്ക് പിന്നാലെ അക്കരപ്പച്ചയും; യുട്യൂബ് ട്രെന്റിംങ് ലിസ്റ്റില്‍ നീരജിന്റെ റാപ്

നീരജ് മാധവിന്റെ പണിപാളി ലോ എന്ന റാപ് മ്യൂസിക്ക് ഏറ്റെടുത്തത് മലയാളികള്‍ മാത്രമല്ല. ലോകത്തിന്റെ പല കോണുകളില്‍നിന്നും നീരവിന്റെ പാട്ടിന് ആരാധകര്‍ ഉണ്ടായി. രണ്ട് മാസം മുന്‍പ് പുറത്തിറങ്ങിയ വീഡിയോ യുട്യൂബില്‍ വലിയ ട്രെന്‍ഡ് തന്നെ സൃഷ്ടിച്ചിരുന്നു. ജൂണ്‍ 28ന് പുറത്തുവിട്ട വീഡിയോയ്ക്ക് ഇതിനകം രണ്ട് കോടിക്ക് മേല്‍ കാഴ്ചകളാണ് ലഭിച്ചിരിക്കുന്നത്.

രണ്ട് മാസത്തിനിപ്പുറം നീരജ് പുറത്തിറക്കിയ മറ്റൊരു മ്യൂസിക് വീഡിയോയും ഇപ്പോള്‍ യുട്യൂബില്‍ ശ്രദ്ധ നേടുകയാണ്. അക്കരപ്പച്ച എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന് വരികളെഴുതി പെര്‍ഫോം ചെയ്തിരിക്കുന്നത് നീരജ് മാധവ് ആണ്.

യംഗ് എച്ച് ആണ് മ്യൂസിക് പ്രൊഡക്ഷന്‍. വിഷ്വലൈസേഷന്‍ നിര്‍വ്വഹിച്ചിരിക്കുന്നത് ഐഡന്റിറ്റി എക്‌സ്. അഡീഷണല്‍ സിജിഐ അനന്തു ആര്‍ വി. ആറ് ദിവസം മുന്‍പ് പുറത്തെത്തിയ വീഡിയോ യുട്യൂബില്‍ ഇതിനകം നേടിയത് 6.7 ലക്ഷത്തിനുമേല്‍ കാഴ്ചകളാണ്. പുറത്തെത്തി ദിവസങ്ങള്‍ക്കു ശേഷവും യുട്യൂബ് ട്രെന്റിങ് ലിസ്റ്റില്‍ തുടരുന്നുമുണ്ട് ഗാനം.


Next Story

Related Stories