TopTop
Begin typing your search above and press return to search.

'ആലായാല്‍ തറ വേണോ?'; നടപ്പ് ശീലങ്ങളെ പൊളിച്ചടുക്കി സൂരജ് സന്തോഷിന്റെ മ്യൂസിക് വീഡിയോ

ആലായാല്‍ തറ വേണോ?; നടപ്പ് ശീലങ്ങളെ പൊളിച്ചടുക്കി സൂരജ് സന്തോഷിന്റെ മ്യൂസിക് വീഡിയോ

മലയാളികള്‍ മനപാഠമാക്കിയ നാടന്‍ പാട്ടാണ് 'ആലായാല്‍ തറ വേണം' എന്നത്. കാവാലം നാരായണ പണിക്കര്‍ എഴുതിയ ഈ ഗാനത്തിന് പുതിയ രൂപം നല്‍കിയിരിക്കുകയാണ് ഗായകന്‍ സൂരജ് സന്തോഷ്.

പുരുഷന് ഗുണവും സ്ത്രീകള്‍ക്ക് അടക്കമൊതുക്കവും വേണമെന്നാന്നാണ് ഈ പാട്ടില്‍ പറഞ്ഞിരുന്നത്. ശ്രീരാമനെയും സീതയെയും ഉപമിച്ച് കൊണ്ടായിരുന്നു ഇത്. വാക്കിന് പൈങ്കിളിപ്പെണ്ണിന്റെ തെളിച്ചവും ശുദ്ധിയും വേണം. നാട് നന്നാവണമെങ്കില്‍ നല്ല ഭരണാധികാരി മാത്രം പോര നല്ല പ്രജകളും വേണം. പൂവായാല്‍ മണം വേണം പൂമാനായാല്‍ ഗുണം വേണം,പൂമാനിനിമാര്‍കളായാല്‍ അടക്കം വേണം എന്നൊക്കെയായിരുന്നു ഗാനത്തിലെ വരികള്‍.

എന്നാല്‍ ഇത്തരം സങ്കല്‍പ്പങ്ങളെയെല്ലാം പൊളിച്ചടുക്കിയിരിക്കുകയാണ് സൂരജ് സന്തോഷിന്റെ മ്യൂസിക് വീഡിയോയില്‍. പുതിയ ഗാനത്തിനെ കുറിച്ച് സൂരജ് പറയുന്നത് ഇങ്ങനെയാണ്. 'നാമെല്ലാവരും കേട്ട് വളര്‍ന്ന ഒരു നിരുപദ്രവകരമായ ഗാനമാണ് ആലയാല്‍ തറ വേണം. എന്നാല്‍ അതില്‍ പല തലത്തില്‍ തെറ്റായ നിരവധി കാര്യങ്ങളുണ്ട്, ശ്രുതി നമ്പൂതിരിയോടൊപ്പം ഞാന്‍ പഴയ ഗാനം പുനാരാവിഷ്‌ക്കരിക്കുകയാണ്. തലമുറകളിലൂടെ അന്ധമായി കൈമാറിയ എല്ലാ സ്റ്റീരിയോടൈപ്പുകളെയും എല്ലാ 'സത്യത്തെയും' ഞങ്ങള്‍ ചോദ്യം ചെയ്യുന്നു. പറയുന്നതെന്തും നിശബ്ദമായി സ്വീകരിക്കുന്നതിനുപകരം ചോദ്യങ്ങള്‍ ചോദിക്കുന്ന ഒരു പുതിയ കലാപത്തിന്റെ വിത്ത് വിതയ്ക്കാം'.

സൂരജ് സന്തോഷും ശ്രുതി നമ്പൂതിരിയും ചേര്‍ന്നാണ് പാട്ടിന്റെ വരികള്‍ തയ്യാറാക്കിയിരിക്കുന്നത്. പ്രശസ്ത അമേരിക്കന്‍ ഗായകന്‍ ബോബ് ഡിലന്റെ 'ദ ടൈംസ് ദെ ആര്‍ എ ചേഞ്ചിങ്ങ്' എന്ന വരികളോടെയാണ് ഗാനം തുടങ്ങുന്നത്.


Next Story

Related Stories