TopTop
Begin typing your search above and press return to search.

'ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി, ഭയപ്പെടേണ്ട സാഹചര്യമല്ല'; ആത്മവിശ്വാസം പകരുന്ന വാക്കുകളുമായി അമിതാഭ് ബച്ചന്‍

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി, ഭയപ്പെടേണ്ട സാഹചര്യമല്ല; ആത്മവിശ്വാസം പകരുന്ന വാക്കുകളുമായി അമിതാഭ് ബച്ചന്‍

ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും എത്രയും പെട്ടന്ന് ഈ പ്രതിസന്ധിയില്‍ നിന്നെല്ലാം നമ്മള്‍ മുക്തരാവുമെന്നും അമിതാഭ് ബച്ചന്‍. നാനവതി ആശുപത്രിയില്‍ നിന്നുമായിരുന്നു ബച്ചന്റെ പ്രതികരണം. ആത്മവിശ്വാസത്തോടെയാണ് ബച്ചന്‍ സംസാരിക്കുന്നത്. നാനവതി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും, നഴ്‌സുമാര്‍ക്കും ബച്ചന്‍ നന്ദിയും പറയുന്നുണ്ട്.

അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും തങ്ങളുടെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 10 ദിവസത്തിനിടയില്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും സ്രവ പരിശോധന നടത്തണമെന്നും ബച്ചന്‍ ആവശ്യപ്പെട്ടു. ഭയപ്പെടേണ്ടതില്ല എന്നും ശാന്തരായി ഇരിക്കണമെന്നും അഭിഷേക് ബച്ചന്‍ അഭ്യര്‍ഥിച്ചു.


Next Story

Related Stories