TopTop
Begin typing your search above and press return to search.

'അതേ, ഞാനാണയാൾ', അനുഗ്രഹീതൻ ആന്റണി ടീസർ

അതേ, ഞാനാണയാൾ, അനുഗ്രഹീതൻ ആന്റണി ടീസർ

സണ്ണി വെയ്ന്‍ നായകനാകുന്ന പുതിയ ചിത്രം 'അനുഗ്രഹീതന്‍ ആന്റണി'യുടെ ടീസർ പുറത്തിറക്കി. നടൻ പൃഥ്വിരാജാണ് തന്റെ ഔദ്യോഗിക പേജിലൂടെ ടീസർ റിലീസ് ചെയ്തത്. നായകൻ സണ്ണി വെയ്ന്റെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു ടീസർ റിലീസ്.

ഏട്ടുകാലി, ഞാന്‍ സിനിമാ മോഹി എന്നീ ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രിന്‍സ് ജോയി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 96 എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗൗരി കിഷനാണ് നായിക. പ്രണയം പ്രധാന വിഷയമായ സിനിമയിൽ നായകൻ ആന്റണിയും അയാളുടെ നായയും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയിലെ ഒരു പ്രധാന വിഷയങ്ങളിൽ ഒന്ന്.

സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മാലാ പാര്‍വതി തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍. നവീന്‍ ടി. മണിലാല്‍ തിരക്കഥയൊരുക്കുന്ന ചിത്രം ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്‍സ് റെറ്റ്‌കോണ്‍ സിനിമാസുമായി ചേര്‍ന്ന് എം. ഷിജിത്ത് ആണ് നിർമിക്കുന്നത്. ശെല്‍വകുമാര്‍ എസ്. ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. സംഗീതം അരുണ്‍ മുരളീധരന്‍.



Next Story

Related Stories