TopTop
Begin typing your search above and press return to search.

കോവിഡ് പടരുന്നത് ഡോക്ടര്‍മാര്‍ കാരണമെന്ന് കളക്ടര്‍; ചോദ്യം ചെയ്ത ഡോക്ടറെ അറസ്റ്റ് ചെയ്തു നീക്കി (വീഡിയോ)

കോവിഡ് പടരുന്നത് ഡോക്ടര്‍മാര്‍ കാരണമെന്ന് കളക്ടര്‍; ചോദ്യം ചെയ്ത ഡോക്ടറെ അറസ്റ്റ് ചെയ്തു നീക്കി (വീഡിയോ)

ആന്ധ്രാ പ്രദേശില്‍ കോവിഡ് വര്‍ധിക്കുന്നതിന്റെ ഉത്തരവാദിത്തം ഡോക്ടര്‍മാര്‍ക്കാണെന്ന ജില്ലാ കളക്ടറുടെ പ്രസ്താവനയെ എതിര്‍ത്ത ഡോക്ടറെ അറസ്റ്റ് ചെയ്തു. ഗൂണ്ടുര്‍ ജില്ലാ കളക്ടര്‍ ഐ സാമുവേല്‍ ആനന്ദ് കുമാറാണ് തന്നെ ചോദ്യം ചെയ്ത സര്‍ക്കാര്‍ വകുപ്പിലെ കളക്ടറെ ശിക്ഷിച്ചത്. ഇതുസംബന്ധിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചരിച്ചിരുന്നു.

കോവിഡ് സംബന്ധിച്ച് ജില്ലാ കളക്ടര്‍ വിളിച്ച റിവ്യൂ മീറ്റിംഗിനിടെയായിരുന്നു സംഭവം. കളക്ടര്‍ നടത്തിയ ചില പരാമര്‍ങ്ങളോട് നദേന്ദ്‌ല പ്രൈമറി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസറായ ഡോ. സോമ്‌ല നായിക് എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു. ഇതോടെ ക്ഷുഭിതനായ കളക്ടര്‍ 'താനാരാണ് എന്നെ ചോദ്യം ചെയ്യാന്‍, എങ്ങനെ ധൈര്യം വന്നു' എന്നാക്രോശിച്ച് ഡോക്ടറെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.

തുടര്‍ന്ന് ഡോ. നായ്ക്കിനെ സംഭവസ്ഥലത്ത് നിന്ന് നീക്കം ചെയ്ത പോലീസ് അദ്ദേഹത്തെ ഡിസിപി ഓഫീസിലേക്ക് കൊണ്ടു പോയി. രാത്രി അവരെ അവിടെ ഇരുത്തിയ ശേഷം വിട്ടയയ്ക്കുകയായിരുന്നു.

നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നെങ്കിലും അവരാരും തന്നെ ഡോക്ടറെ അറസ്റ്റ് ചെയ്യുന്നത് തടയാന്‍ ശ്രമിച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ള രണ്ടാമത്തെ സംസ്ഥാനമാണ് ആന്ധ്ര. അഞ്ചര ലക്ഷത്തോളം പേര്‍ക്ക് കോവിഡ് ബാധിച്ചതില്‍ 4700 പേരിലധികം മരിച്ചു.



Next Story

Related Stories