TopTop
Begin typing your search above and press return to search.

'ചെമ്പല്ലി കരിമീന്‍ ചെമ്മീനോ...'; ഓണക്കാലത്ത് കലാഭവന്‍ മണിയുടെ പാട്ടുമായി അറബി

ചെമ്പല്ലി കരിമീന്‍ ചെമ്മീനോ...; ഓണക്കാലത്ത് കലാഭവന്‍ മണിയുടെ പാട്ടുമായി അറബി

അന്തരിച്ച പ്രിയ നടന്‍ കലാഭവന്‍ മണി അനശ്വരമാക്കിയ ചാലക്കുടി ചന്തയ്ക്ക് പോകുമ്പോള്‍ എന്ന ഗാനം മലയാളികള്‍ നെഞ്ചേറ്റിയ പാട്ടുകളില്‍ ഒന്നാണ്. ഇപ്പോഴിതാ ഗള്‍ഫിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ കലാ പ്രകടനത്തിനിടെ ഈ പാട്ട് അവതരിപ്പിക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

എന്നാല്‍ മലയാളിയല്ല ഈ പാട്ടുകാരന്‍. അറബ് വംശജനാണ്. ഗാനത്തിലെ വരികള്‍ തനിക്ക് കഴിയാവുന്ന വിധത്തില്‍ മനസിലാക്കിയെടുത്ത് അവതരിപ്പിക്കുന്നുണ്ട് ഹാഷിം അബ്ബാസ് എന്ന ഈ ഗായകന്‍. രണ്ടായിരത്തിലധികം പേര്‍ ഇതിനകം വീഡിയോ പങ്കുവച്ചിട്ടുണ്ട്.

''അറബി പൊളി ആണല്ലോ'' എന്നാണ് ഒരു കമന്റ്. ''മരിച്ചാലും നിലക്കാത്ത മണി നാദം'' എന്ന് കലാഭവന്‍ മണിയെ ഓര്‍ത്തെടുക്കുന്നു ''മണി നാദം അങ്ങ് അറബിനാട്ടിലെ അറബികള്‍ക്കും പ്രിയം. മിസ് യു മണിച്ചേട്ടാ''എന്നൊക്കെ ആളുകള്‍ ഈ വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നു. ഒപ്പം ഗായകന്റെ പ്രകടനത്തെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്.

ഒരു ലുലു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നുള്ള വീഡിയോ ലുലു മീഡിയ ഫെയ്‌സ്ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തത്.


Next Story

Related Stories