TopTop
Begin typing your search above and press return to search.

ഇപ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് ദുഃഖിക്കേണ്ടിവരും; പരിസ്ഥിതി വിജ്ഞാപനം 2020 കുറിച്ച് അര്‍ജുന്‍

ഇപ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് ദുഃഖിക്കേണ്ടിവരും; പരിസ്ഥിതി വിജ്ഞാപനം 2020 കുറിച്ച് അര്‍ജുന്‍

കേന്ദ്രസര്‍ക്കാരിന്റെ പരിസ്ഥിതി വിജ്ഞാപനം 2020 നെതിരെ വലിയ പ്രതിഷേധമാണ് പല കോണുകളില്‍ നിന്നും ഉയരുന്നത്. വിജ്ഞാപനത്തെക്കുറിച്ചുള്ള പൊതു അഭിപ്രായം അറിയാനുള്ള സമയം ഇന്ന് അവസാനിക്കുകയാണ്. കേരളം ഒരു വലിയ പ്രകൃതി ദുരന്തത്തെ അതിജീവിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്ന സമയത്താണ് പരിസ്ഥിതി നിയമങ്ങള്‍ ലഘൂകരിക്കുന്ന പുതിയ പരിസ്ഥിതി വിജ്ഞാപനം ഇറക്കുന്നത്.

പരിസ്ഥിതി വിജ്ഞാപനത്തെ കുറിച്ചുള്ള യൂട്യൂബര്‍ അര്‍ജുന്റെ വീഡിയോ വൈറലായിരിക്കുന്നു. പരിസ്ഥിതി വിജ്ഞാപനം എന്താണെന്ന് പറയുന്നതിനൊപ്പം ഇപ്പോള്‍ പ്രതകരിച്ചില്ലെങ്കില്‍ ദുഃഖിക്കേണ്ടിവരുമെന്നും അര്‍ജുന്‍ പറയുന്നു.

കരട് വിജ്ഞാപനം 2020 പ്രകാരം പുതിയ ഭേദഗതി പ്രാബല്യത്തില്‍ വന്നാല്‍ പരിസ്ഥിതിക്ക് വലിയ ദോഷം ഉണ്ടാക്കുന്നതാണെങ്കില്‍ കൂടി ഒരു പദ്ധതി തുടങ്ങാന്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ല. അതായത് 2006 ല്‍ പാരിസ്ഥിതികാനുമതി ആവശ്യമായിരുന്നവയില്‍ പലതും ഇപ്പോള്‍ അതിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നവയാണ്. ഏറെ മലിനീകരണം സൃഷ്ടിക്കുന്ന മണ്ണ് ഖനനം, ഒരു കോടി രൂപ വരെ മൂലധനമുള്ള എല്ലാ ധാതു സംസ്‌കരണങ്ങളും, പല തരം സിമന്റ് ഉല്‍പാദന യൂണിറ്റുകള്‍, കാര്‍ബണ്‍ ബ്ലാക്ക് പോലുള്ള പെട്രോളിയം അധിഷ്ഠിത യൂണിറ്റുകള്‍. പെയിന്റ്, ചായം തുടങ്ങിയ അസംസ്‌കൃത വസ്തുക്കള്‍ നിര്‍മ്മിക്കുന്ന യൂണിറ്റുകള്‍, മലനിരകളില്‍ അടക്കം ദേശീയ സംസ്ഥാന പാതകളുടെ നിര്‍മ്മാണവും വിപുലീകരണവും, പാരിസ്ഥിതിക ദുര്‍ബല മേഖലകളിലെ കെട്ടിട നിര്‍മ്മാണ പദ്ധതികള്‍ ഉള്‍പ്പെടെ വിജ്ഞാപനം നടപ്പാക്കിയാല്‍ പാരിസ്ഥിതിക അനുമതികള്‍ വേണ്ടിവരില്ല.



Next Story

Related Stories