TopTop
Begin typing your search above and press return to search.

'പാട്ടുകളെ വരയ്ക്കുന്ന വിരലുകള്‍' ; വൈറലായി ടെക്കി യുവതിയുടെ സീരിസ്

പാട്ടുകളെ വരയ്ക്കുന്ന വിരലുകള്‍ ; വൈറലായി ടെക്കി യുവതിയുടെ സീരിസ്

ലോക്ഡൗണിന് മുന്‍പുവരെ കണ്ണൂര്‍ കണ്ണപുരം സ്വദേശിയായ രജിഷ കെ രാജന് തന്നില്‍ ഒരു ചിത്രകാരി ഒളിഞ്ഞിരിക്കുന്നുവെന്ന് അറിയുകയേ ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ ലോക്ഡൗണോടുകൂടി തനിക്ക് അല്‍പ്പംകൂടുതലായി കിട്ടിയ സമയം ചിത്രംവരയ്ക്കായി ചിലവഴിച്ചിരിക്കുകയാണ് ഈ ടെക്കി യുവതി. ചിത്രംവര എന്ന് പറയുമ്പോള്‍ വെറുതെ ചിത്രങ്ങള്‍വരക്കുന്നു എന്ന് കരുതരുത്. പാട്ടുകള്‍ക്കനുസരിച്ച് ചിത്രങ്ങള്‍ വരക്കുന്നു എന്നതാണ് രജിഷയുടെ ചിത്രങ്ങളുടെ സവിശേഷത.

തന്റെ പ്രയപ്പെട്ട പാട്ടുകളേയും പ്രിയപ്പെട്ട ഗായകരേയും ആ പാട്ടുകള്‍ക്ക് വരികളെഴുതിയവരേയും ചിത്രമാക്കുകയാണ് രജിഷ. കെ.എസ്.ചിത്ര, വിദ്യാ സാഗര്‍, എം.ജയചന്ദ്രന്‍, ബിജിബാല്‍, കൈലാസ് മേനോന്‍, സയനോര, വിധു പ്രതാപ്, ജ്യോത്സ്‌ന, ഗോപി സുന്ദര്‍, ഷഹബാസ് അമന്‍, നിത്യ മാമ്മന്‍ എന്നിങ്ങനെ മലയാള സംഗീത കുടുംബത്തിലെ നിരവധി അംഗങ്ങള്‍ രാജിഷയുടെ കടലാസില്‍ വര്‍ണചിത്രങ്ങളായി. ചിത്രങ്ങള്‍ക്കൊപ്പം അവരെ അടയാളപ്പെടുത്തുന്ന ചില വരികളും രജിഷ വരച്ചു ചേര്‍ത്തു.

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ജോലിക്കാരിയായ രാജിഷ, ലോക്ഡൗണ്‍ ആയതോടെ കണ്ണൂരിലെ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. ജോലിക്കിടയില്‍ വീണ് കിട്ടുന്ന സമയം ഇത്തരത്തില്‍ ചിത്രങ്ങള്‍ക്കായി അങ്ങനെ രജിഷ ഉപയോഗിക്കാന്‍ തുടങ്ങുകയായിരുന്നു. പ്രിയപ്പെട്ട പാട്ടുകള്‍ എന്ന രജിഷയുടെ ചിത്രംവര സീരിസ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിക്കഴിഞ്ഞു.


Next Story

Related Stories