Top

ഇനി കുറച്ച് ആക്ഷനുമായി അരുൺകുമാർ അരവിന്ദ് , അണ്ടെർവേള്‍ഡ്‌ നവംബർ 1ന്

ഇനി കുറച്ച് ആക്ഷനുമായി അരുൺകുമാർ അരവിന്ദ് , അണ്ടെർവേള്‍ഡ്‌ നവംബർ 1ന്

അരുൺകുമാർ അരവിന്ദിന്റെ സംവിധാനത്തിൽ വരുന്ന ആക്ഷൻ സിനിമ അണ്ടർവേൾഡിന്റെ മൂന്നാമത്തെ ടീസർ പുറത്തിറങ്ങി . സംവിധായകനും നടനുമായ ലാൽ ജൂനിയറിന് പ്രാധാന്യം നൽകിയുള്ള ടീസർ ആണ്‌ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത് . ആസിഫ് അലി നായകൻ ആവുന്ന സിനിമയിൽ ഫർഹാൻ ഫാസിലും മുകേഷും മറ്റ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ശ്രീകാന്ത് മുരളി, നിശാന്ത് സാഗർ,മുത്തുമണി, സംയുക്ത മേനോൻ, അമാൽഡ ലിസ്, കേതകി നാരായൺ, ശ്രീലക്ഷ്മി, ശശാങ്കൻ, ബിപിൻ ചന്ദ്രൻ, മേഘനാഥൻ എന്നിങ്ങനെ വലിയ ഒരു താരനിര ചിത്രത്തിൽ ഉണ്ട്‌ . വ്യത്യസ്ത പ്രമേയങ്ങൾ സിനിമ ആക്കിയിട്ടുള്ള അരുൺ കുമാർ അരവിന്ദിന്റെ ആദ്യത്തെ മുഴുനീള ആക്ഷൻ സിനിമ എന്ന നിലയിൽ വലിയ പ്രതീക്ഷകൾ ആണ്‌ പ്രേക്ഷകർക്കിടയിൽ അണ്ടർവേൾഡ് ഉണ്ടാക്കിയിരിക്കുന്നത് .

തലശ്ശേരി, കണ്ണൂർ, മാഹി, മംഗലാപുരം എന്നിവിടങ്ങളിലായി വളരെ രഹസ്യസ്വഭാവത്തോടെ ചിത്രീകരിച്ച അണ്ടർവേൾഡിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് CIA എഴുതിയ ഷിബിൻ ഫ്രാൻസിസ് ആണ്‌, ഛായാഗ്രഹണം അലക്സ് ജെ പുളിക്കൽ , സംഗീതം നിർവഹിക്കുന്നത് യാക്സൻ ഗാരി പെരേരയും നേഹ നായരും ചേർന്നാണ് ,കലാസംവിധാനം പ്രതാപ്‌ രവീന്ദ്രൻ

നവംബർ ഒന്നിന് ഫ്രൈഡേ ഫിലിംസ് അണ്ടർവേൾഡ് തീയേറ്ററുകളിൽ എത്തിക്കും .





Next Story

Related Stories