TopTop
Begin typing your search above and press return to search.

കുടുംബത്തില്‍ എല്ലാവര്‍ക്കും പൗരത്വമുണ്ട്, ഉമ്മയ്ക്ക് മാത്രമില്ല; മലപ്പുറത്ത് ഹോട്ടല്‍ തൊഴിലാളിയായ അസം സ്വദേശിക്ക് പറയാനുള്ളത് (വീഡിയോ)

കുടുംബത്തില്‍ എല്ലാവര്‍ക്കും പൗരത്വമുണ്ട്, ഉമ്മയ്ക്ക് മാത്രമില്ല; മലപ്പുറത്ത് ഹോട്ടല്‍ തൊഴിലാളിയായ അസം സ്വദേശിക്ക് പറയാനുള്ളത് (വീഡിയോ)

പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും നടപ്പിലാക്കുന്നതിനെതിരെ രാജ്യത്ത് പ്രതിഷേധങ്ങള്‍ അലയടിക്കുകയാണ്. എന്നാല്‍ കൈവശമുള്ള രേഖകളിലെ ചെറിയ വ്യത്യാസങ്ങള്‍ക്കൊണ്ട് പൗരത്വം ലഭിക്കാത്തതിനാല്‍ ഭയത്തില്‍ കഴിയുന്ന ഒരുപാട് ആളുകള്‍ രാജ്യത്തുണ്ട്. മലപ്പുറത്ത് സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനായ അസം സ്വദേശിയായ ഇഖ്ബാല്‍ മസൂര്‍ ഇത്തരത്തില്‍ പ്രയാസപ്പെടുകയാണ്.

ഇഖ്ബാല്‍ മസൂറിന്റെ കുടുംബത്തില്‍ ഉമ്മയ്‌ക്കൊഴികെ എല്ലാവര്‍ക്കും പൗരത്വം ലഭിച്ചു. സ്‌കൂള്‍ സര്‍ട്ടിഫീക്കറ്റിലേയും വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡിലേയും പ്രായം അടയാളപ്പെടുത്തിയതില്‍ വ്യത്യാസമുള്ളതിനാലാണ് ഇഖ്ബാലിന്റെ ഉമ്മ ഷമുര്‍ത്ത ബാനുവിന് പൗരത്വം ലഭിക്കാന്‍ തടസമായിരിക്കുന്നത്. ആറ് വര്‍ഷമായി ഇഖ്ബാല്‍ മലപ്പുറത്താണ് ജോലി ചെയ്യുന്നത്. പതിനൊന്നാം തിയതി മുതല്‍ നെറ്റ് ലഭിക്കാത്ത സാഹചര്യമായതിനാല്‍ അസമിലുള്ള വീട്ടുകാരുമായി ഫോണ്‍കോള്‍ വഴിമാത്രമാണ് ബന്ധപ്പെടാന്‍ കഴിയുന്നത്, ബന്ധുക്കളായ പലര്‍ക്കും പൗരത്വം ലഭിച്ചിട്ടില്ല ഇവര്‍ ഇനി എവിടെ ജീവിക്കുമെന്ന് അറിയില്ല, ജയിലില്‍ കഴിയേണ്ട അവസ്ഥവരുമോയെന്ന് ഭയമുണ്ടെന്നും ഇക്ബാല്‍ കൂട്ടിച്ചേര്‍ത്തു.

വര്‍ഷാ വര്‍ഷം വെള്ളപ്പൊക്കം വരുന്ന സ്ഥലമാണ് അസം വെള്ളപ്പൊക്കത്തിന്‌ശേഷം വീടോ, ഉപയോഗിച്ചുകൊണ്ടിരുന്ന വസ്തുക്കളോ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവും അതിനുശേഷം ഭൂരിഭാഗം ആളുകളും താമസിക്കുക പുറമ്പോക്ക് ഭൂമിയിലാവും എന്നാല്‍ ഈ സാഹചര്യത്തില്‍ ഇവരൊക്കെ ബംഗ്ലാദേശില്‍നിന്ന് കുടിയേറിയവരാണ് എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഈ ഭേദഗതി നിയമം ഇന്ത്യയില്‍നിന്ന് മുസ്ലീങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണെന്നും ഇക്ബാല്‍ പറയുന്നു.

അസമില്‍ ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യമാണുള്ളത്. ഈ അവസ്ഥയിലാണ് ഇത്തരത്തില്‍ തീര്‍ത്തും ജനവിരുദ്ധമായ നിയമങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അസമിലെ തെരുവുകളില്‍ ഇപ്പോഴും പ്രതിഷേധം അലയടിക്കുകയാണ്. പലരും പൗരത്വം ലഭിക്കുന്നതിനുവേണ്ടി പണം മുടക്കിയിരുന്നു, പലര്‍ക്കും പൈസ നഷ്ടമായി എന്നല്ലാതെ പൗരത്വം ലഭിച്ചിട്ടില്ല. സ്വന്തം നാട്ടില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്നും ഇഖ്ബാല്‍ കൂട്ടിച്ചേര്‍ത്തു.


Next Story

Related Stories